അമേരിക്കന്‍ യുവതിയുടെ കാമുകന്മാരുടെ എണ്ണം കേട്ടാല്‍ ഞെട്ടും! 25കാരിക്ക് 7,000 കാമുകന്മാര്‍
അനുഭവിച്ചാലുമനുഭവിച്ചാലും മതിവരാത്ത ജീവിതലഹരിയാണു പ്രണയം! പ്രണയത്തെക്കുറിച്ചും വിരഹത്തെക്കുറിച്ചും എത്രയെത്ര മഹാഗീതകങ്ങള്‍ നമുക്കുണ്ട്. ഇക്കാലത്ത് കാമുകനോ, കാമുകിയോ ഇല്ലാത്ത ആരുമുണ്ടാകില്ല. സ്‌കൂള്‍-കോളജ് കാലം മുതല്‍ പ്രണയത്തിലാകുന്നവരുണ്ട്. ചിലപ്പോള്‍ ആ പ്രണയം ജീവിതം വരെ നീണ്ടുനിന്നേക്കാം. ചിലപ്പോള്‍ വഴി പിരിഞ്ഞുപോയേക്കാം. വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്‌നേഹബന്ധങ്ങളൂഴിയില്‍ എന്ന് മലയാളത്തിന്റെ പ്രിയകവി ഒഎന്‍വി കുറുപ്പ്. പ്രണയത്തിനു നേരവും കാലവുമൊന്നുമില്ല. ഒരാള്‍ എപ്പോള്‍ വേണമെങ്കിലും പ്രണയത്തില്‍ അകപ്പെടാം. കാരണം, പ്രണയം ആത്മാവിന്റെ ആനന്ദോത്സവമാണ്!
സോഷ്യല്‍ മീഡിയയില്‍ പ്രണയവുമായി ബന്ധപ്പെട്ടു നിരവധി പോസ്റ്റുകള്‍ നാം കാണാറുണ്ട്. കൂടിച്ചേരലുകളുടെ ആഘോഷം മാത്രമല്ല, വേര്‍പാടിന്റെ ദുഃഖദിനങ്ങള്‍ വരെ ആളുകള്‍ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ, അമേരിക്കയിലെ ഒരു യുവതി പ്രണയവുമായി ബന്ധപ്പെട്ടു നടത്തിയ വെളിപ്പെടുത്തലുകള്‍ എല്ലാവരെയും അമ്പരിപ്പിച്ചു. കാരണം എന്താണെന്നല്ലേ, അവളുടെ കാമുകന്മാരുടെ എണ്ണം തന്നെ. അവള്‍ക്ക് ഏഴായിരം കാമുകന്മാരുണ്ടത്രെ..! ഒരു മാസം അവള്‍ സമ്പാദിക്കുന്നതോ രണ്ടു കോടിയോളം രൂപ! കാലിഫോര്‍ണിയയില്‍ താമസിക്കുന്ന നല റേ എന്ന ഇരുപത്തഞ്ചുകാരിയാണ് കഥയിലെ നായിക. നലയുടെ കാമുകന്മാര്‍ക്കു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഏഴായിരം കാമുകന്മാരും ഓണ്‍ലൈന്‍ ആണ്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ഇവരുടെ പ്രണയം പുരോഗമിക്കുന്നത്. അതേസമയം നലയ്ക്കു യഥാര്‍ഥ ജീവിതത്തില്‍ കാമുകന്മാരില്ലത്ര..! യോഗ്യനായ ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് നല അവകാശപ്പെടുന്നത്. യഥാര്‍ഥ ജീവിതത്തില്‍ പങ്കാളിയാകുന്ന ആള്‍ക്ക് ചില പ്രത്യേകതകള്‍ വേണമെന്നാണ് നലയുടെ ആഗ്രഹം. അങ്ങനെയൊരാളെ ഏഴായിരും ഓണ്‍ലൈന്‍ കാമുകന്മാരിലോ, അല്ലാതെയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലത്രെ!
ഏഴായിരം കാമുകന്മാരെയും നല കൃത്യമായി പരിഗണിക്കുന്നുണ്ട്. എല്ലാ ദിവസവും രാവിലെ നല തന്റെ കാമുകന്മാര്‍ക്കു സന്ദേശങ്ങള്‍ അയയ്ക്കാറുണ്ട്. സന്തോഷകരമായതോ, ജീവിതോന്മേഷം പകരുന്നതോ ആശയങ്ങളടങ്ങിയ സന്ദേശമാണ് നല അയയ്ക്കുന്നത്. പലരുമായും നിത്യവും സംസാരിക്കാറുണ്ടെന്നും നല പറയുന്നു. അവരും തനിക്കു വലിയ പിന്തുണയും സ്‌നേഹവുമാണു തരുന്നതെന്നും നല പറയുന്നു. ആരാധകരുമായി തന്റെ സെക്‌സി ചിത്രങ്ങളും വീഡിയോയും നല പങ്കുവയ്ക്കാറുണ്ട്. അതിനെല്ലാം വന്‍ തുകയാണ് ഈടാക്കുന്നത്. യഥാര്‍ഥ ജീവിതത്തില്‍ ഒരാളുമായി പ്രണയത്തിലായാല്‍ പൊതു ഇടങ്ങളില്‍ വച്ചു തന്റെ സൗന്ദര്യത്താല്‍ ശ്രദ്ധിക്കപ്പെടുന്നതോ, തനിക്കു സാമ്പത്തിക ഉന്നതിയുണ്ടാകുന്നതോ അയാള്‍ക്കു ഇഷ്ടമാകണമെന്നില്ല. അതേസമയം, ഓണ്‍ലൈന്‍ കാമുകന്മാരുടെ കാര്യത്തില്‍ അത്തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാകുന്നില്ല. നേരത്തെ ഒരു കാമുകന്‍ ഉണ്ടായിരുന്നെന്നും അയാള്‍ക്കു തന്റെ കാര്യത്തില്‍ സ്വാര്‍ഥത കൂടുതലായതുകൊണ്ട് ആ ബന്ധം അവസാനിപ്പിക്കേണ്ടിവന്നെന്നും നല പറഞ്ഞു.