Begin typing your search...

'എനിക്ക് പറക്കാനുള്ള ചിറകുകൾ നീയാണ്', ഫോട്ടോ പങ്കുവെച്ച് പ്രിയങ്ക ചോപ്ര

എനിക്ക് പറക്കാനുള്ള ചിറകുകൾ നീയാണ്, ഫോട്ടോ പങ്കുവെച്ച് പ്രിയങ്ക ചോപ്ര
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലാസ് വെഗാസിൽ പ്രിയങ്കയ്‌ക്കൊപ്പം എടുത്ത ഫോട്ടോകൾ പങ്കുവെച്ചിരിക്കുകയാണ് നിക്ക് ജൊനാസ്. നിക്ക് ജൊനാസിന് ഒപ്പമുള്ള തന്റെ ഫോട്ടോ പങ്കുവെച്ച് പ്രിയങ്ക എഴുതിയ വരികളും ആരാധകരുടെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. എനിക്ക് പറക്കാനുള്ള ചിറകുകൾ നീയാണ് എന്നാണ് നിക്ക് ജൊനാസിനൊപ്പമുള്ള തന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കി പ്രിയങ്ക ചോപ്ര പങ്കുവെച്ചത്. എന്തായാലും നിക്ക് ജൊനാസിന്റെയും പ്രിയങ്കയുടെയും ഫോട്ടോ ഹിറ്റായിക്കഴിഞ്ഞിരിക്കുകയാണ്. 'ലവ് എഗെയ്ൻ' എന്ന ഹോളിവുഡ് ചിത്രമാണ് ഇനി പ്രിയങ്ക ചോപ്രയുടേതായി പ്രദർശനത്തിന് എത്താനുള്ളത്.

ജെയിംസ് സ്ട്രൗസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാം ഹ്യൂഗനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു റൊമാന്റിക് ചിത്രമാണ് ഇത്. ആൻഡ്യൂ ഡ്യൂൺ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. 2023 മെയ് 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പ്രിയങ്ക ചോപ്രയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തതും ഒരു ഹോളിവുഡ് ചിത്രമാണ്. 'ദ മട്രിക്‌സ് റിസറക്ഷൻ' എന്ന ചിത്രം 2021 ഡിസംബറ് 22നായിരുന്നു തിയറ്ററുകളിൽ എത്തിയത്. മോശമല്ലാത്ത പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. ലന വചോവ്‌സ്‌കിയാണ് ചിത്രം സംവിധാനം ചെയ്തത്. കീനു റീവ്‌സ് അടുക്കമുള്ളവർ ചിത്രത്തിൽ പ്രധാന താരങ്ങളായി എത്തിയിരുന്നു. വാർണർ ബ്രോസ് പിക്‌ചേഴ്‌സിന്റെ ബാനറിലായിരുന്നു നിർമാണം. വാർണർ ബ്രോസ് പിക്‌ചേഴ്‌സ് തന്നെയായിരുന്നു വിതരണവും. ഫറാൻ അക്തർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയങ്ക ചോപ്ര നായികയാകുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരും ചിത്രത്തിൽ നായികമാരായുണ്ട്. ഫറാൻ അക്തർ ചിത്രത്തിന് 'ജീ ലെ സാറ' എന്നാണ് പേരിട്ടിരിക്കുന്നത്.

Aishwarya
Next Story
Share it