Begin typing your search...

എന്തുകൊണ്ട് ഈ വെള്ളിയാഴ്ച സിനിമ റിലീസാകുന്നില്ല?

എന്തുകൊണ്ട് ഈ വെള്ളിയാഴ്ച സിനിമ റിലീസാകുന്നില്ല?
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വരുന്ന വെള്ളിയാഴ്ച (13 -01 -2023 ) കേരളത്തിലെങ്ങുമേ പുതിയ സിനിമയുടെ റിലീസ് ഉണ്ടായിരിക്കില്ല. ഇതിനു മുൻപൊരിക്കലും സാധാരണ ഗതിയിൽ ഇങ്ങനെ സംഭവിച്ചിട്ടില്ല. ഇതിനു പ്രേരകമായി പുതിയ സാങ്കേതിക സംഭവ വികാസങ്ങളൊന്നും ഉണ്ടായിട്ടുമില്ല. 11 -01 -2023 നു രണ്ടു തമിഴ് പടങ്ങൾ തമിഴ് നാടിനൊപ്പം കേരളത്തിലും റിലീസായത്തിന്റെ ഭയമൊന്നുമാത്രമാണ് ഇങ്ങനൊരു തീരുമാനത്തിന് പിന്നിലെന്ന് അനുമാനിക്കാൻ കഴിയും.

വിജയിന്റെ 'വാരിസും' , അജിത്തിന്റെ 'തുനിവു'മാണ് ഈ ചിത്രങ്ങൾ.തമിഴ് നാടിനൊപ്പം കേരളത്തിലും ധാരാളം ആരാധകരുള്ള നടന്മാരുള്ള സൂപ്പർ താരങ്ങളാണ് ഇരുവരും. വിജയ് ന്റെ ചിത്രം 'വാരിസ് 'എന്നാൽ പിൻഗാമി , പിൻ തലമുറ എന്നൊക്കെയാണാർത്ഥമാക്കുന്നത് . 'തുനിവ്' എന്നാൽ ധൈര്യം , എന്തിനും തുനിഞ്ഞവൻ എന്നൊക്കെയാണർത്ഥമാക്കുന്നത്.

ഏതായാലും കുട്ടനാടിന്റെ കരുത്തുമായെത്തുന്ന ഈ രണ്ടു തമിഴ് ചിത്രങ്ങൾക്ക് നടുവിൽ പെട്ട് ബോസ്ഓഫിസിൽ ചതഞ്ഞരയണ്ടാ എന്ന കരുതലോടെയാകാം മലയാളത്തിന്റെ തനതു ചിത്രങ്ങൾ റിലീസിൽ നിന്ന് പിറകോട്ടടിച്ചതു. 'ആർ ആർ ആറും' , 'കാന്താരയും' 'അവതാറും' കേരളത്തിന്റെ ബോക്‌സ് ഓഫീസുകളിൽ ഉണ്ടാക്കിയ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ലല്ലോ.

Ammu
Next Story
Share it