Begin typing your search...

പണം, മദ്യം, പെണ്ണ്; ഇതൊക്കെ മടുത്താൽ മനുഷ്യൻ ആഗ്രഹിക്കുന്നത് സന്തോഷമെന്ന് ബോച്ചെ

പണം, മദ്യം, പെണ്ണ്; ഇതൊക്കെ മടുത്താൽ മനുഷ്യൻ ആഗ്രഹിക്കുന്നത് സന്തോഷമെന്ന് ബോച്ചെ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബോബി ചെമ്മണ്ണൂർ എന്ന ബോച്ചെയ എല്ലാവരും സ്നേഹിക്കുന്നു. ബോച്ചെയും അങ്ങനെതന്നെ, വിമർശകരെപ്പോലും സ്നേഹിക്കുന്ന മനസിനുടമയാണ് ബോച്ചെ. സമൂഹത്തിലെ വിവിധ മേഖലകളിൽ നടത്തുന്ന ഇടപെടലുകൾ ബോച്ചെയെ ജനകീയനാക്കുന്നു. ജീവിതത്തെക്കുറിച്ചും കപടതകളെക്കുറിച്ചുമുള്ള തുറന്നുപറച്ചിലുകൾ പലരെയും അലോസരപ്പെടുത്തിയിട്ടുണ്ട്. ഒറ്റവാക്കിൽ പറഞ്ഞാൽ പച്ചമനുഷ്യനാണ് ബോച്ചെ...

ബിസിനസുകാർക്കിടയിൽ സെലിബ്രിറ്റി

ജനങ്ങൾക്ക് എന്നെ ഇഷ്ടമാണ്. അതുപോലെ ജനങ്ങളെയും ഞാൻ ഇഷ്ടപ്പെടുന്നു. കലർപ്പില്ലാത്ത സ്നേഹമാണ് എനിക്ക് എല്ലാവരോടുമുള്ളത്. വളരെ വ്യത്യസ്തമായി കാര്യങ്ങൾ ചെയ്യുന്ന രീതിയാണ് എനിക്കുള്ളത്. ചാരിറ്റി പ്രവർത്തനങ്ങൾ മുപ്പതു വർഷങ്ങൾക്കു മുമ്പ് ആരംഭിച്ചിരുന്നു. അക്കാലത്ത് ബിസിനസുകാർക്കിടയിലെ ചാരിറ്റി പ്രവർത്തനങ്ങൾ അത്ര വലിയ അളവിൽ ഉണ്ടായിരുന്നില്ല. ഞാൻ തുടങ്ങിവച്ച ചാരിറ്റി പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. വർഷങ്ങൾക്കു മുമ്പുതന്നെ ജ്വല്ലറി ഷോപ്പുകൾ ചലച്ചിത്രതാരങ്ങളെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചിരുന്നു. അക്കാലത്ത് ചലച്ചിത്രതാരങ്ങൾ ജ്വല്ലറി ഷോപ്പുകൾ ഉദ്ഘാടനം ചെയ്യുന്ന പതിവുണ്ടായിരുന്നില്ല.

മോഹൻലാൽ, മമ്മൂട്ടി, സൽമാൻ ഖാൻ

മോഹൻലാൽ, സൽമാൻ ഖാൻ, അനിൽ കപൂർ, മമ്മൂട്ടി, ഇന്നസെന്റ്, മംമ്ത മോഹൻദാസ് തുടങ്ങിയ നിരവധി ചലച്ചിത്രതാരങ്ങൾ എന്റെ ഷോപ്പുകൾ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. അക്കാലത്ത്, എന്നെ പലരും കളിയാക്കിയിരുന്നു. ഇതെന്താ സിനിമ പരിപാടിയാണോ എന്നൊക്കെ ചോദിക്കുമായിരുന്നു. പക്ഷേ, അതൊരു ട്രെൻഡായി. മറ്റുള്ളവർ എന്റെ രീതികൾ കോപ്പിയടിക്കാൻ തുടങ്ങി. ഇന്ന് സ്റ്റാറില്ലാതെ, ബ്രാൻഡ് അംബാസിഡർ ഇല്ലാതെ ജ്വല്ലറി ഷോപ്പുകൾ മാത്രമല്ല, മറ്റു കടകളും ആരംഭിക്കാൻ കഴിയാത്ത അവസ്ഥയിലെത്തി.

പിന്നെ, എടുത്തുപറയേണ്ട കാര്യം, ജ്വല്ലറികൾക്ക് അന്ന് ബ്രാഞ്ചുകൾ ഉണ്ടായിരുന്നില്ല. എന്റെ ജ്വല്ലറിക്ക് ആറോളം ബ്രാഞ്ചുകൾ ആരംഭിച്ചു. അതുമൊരു പുതുമയായിരുന്നു. അതുമൊരു ട്രെൻഡായി. ഒരു ഷോപ്പ് മാത്രമുള്ളവർ പിന്നീട് ബ്രാഞ്ചുകൾ ആരംഭിക്കാൻ തുടങ്ങി. പിന്നെ, മൂന്നും നാലും നിലകളുള്ള ഷോറൂമുകൾ ഉണ്ടായിരുന്നില്ല. അതിനും ആരംഭം കുറിച്ചതു ഞാനാണ്. എത്രയോ വർഷങ്ങൾക്കു മുമ്പുതന്നെ പാലക്കാട് കൂടുതൽ നിലകളുള്ള ജ്വല്ലറി ഷോറൂം ആരംഭിച്ചു. പിന്നീട്, വടകരയിലും ആരംഭിച്ചു. അപ്പോൾ, എല്ലാവരും നിലകളിലേക്കു കയറാൻ തുടങ്ങി. ഇതുമൊരു ട്രെൻഡിന് വഴിവച്ചു. പിന്നീട്, ഈ രംഗത്തുള്ളവർ ബഹുനിലകെട്ടിടങ്ങളിൽ ഷോറൂമുകൾ ആരംഭിക്കാനും തുടങ്ങി.

കോപ്പിയടി എന്റെ ശീലമല്ല

ഞാൻ ആരെയും കോപ്പിയടിക്കാറില്ല. ആർക്കും ഒരു ഉപദ്രവും ചെയ്യാറില്ല. ഉപകാരം മാത്രമേ ചെയ്യാറുള്ളൂ. ജാതിയില്ല, മതമില്ല. ആരെങ്കിലും ജാതി ചോദിച്ചാൽ സ്നേഹമതം എന്നാണു പറയുക. എല്ലാവരുടെയും ചോരയുടെ നിറം ചുവപ്പാണ്. അതുകൊണ്ട് ജാതി, മതം എന്നതിന്റെ പിന്നാലെ പോയി, തല്ലുകൂടി സമയം കളയേണ്ടതില്ല എന്നു മനസിലാക്കി. സ്വന്തം ആരോഗ്യം താറുമാറാക്കേണ്ട കാര്യമില്ല എന്ന തിരിച്ചറിവുണ്ടായി. സ്നേഹിക്കുക, സ്നേഹിക്കപ്പെടുക. സുഖമായി മുന്നോട്ടു പോകുക. ഇതൊക്കെയാണ് ഞാൻ പൊതുവേ പറയുക. ഇതെല്ലാം എന്നെ ജനങ്ങൾക്കിടയിൽ സ്വീകാര്യനാക്കി.

പണം, മദ്യം, പെണ്ണ്

മറ്റുള്ളവരുടെ സങ്കടം കേൾക്കുകയും അതു പരിഹരിക്കുകയും ചെയ്യുമ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന സന്തോഷം നമ്മളിൽ പ്രതിഫലിക്കുകയും ആ സന്തോഷം കാണുമ്പോൾ മനസുനിറയുകയും ചെയ്യുന്നു. എവരിബഡി വാണ്ട്സ് ഹാപ്പിനെസ്. പണം, മദ്യം, പെണ്ണ് ഇതൊക്കെ മടുത്താൽ പിന്നെ മനുഷ്യൻ ആഗ്രഹിക്കുന്നത് സന്തോഷമാണ്. പിന്നെ, ആളുകൾക്കു പലതും തുറന്നുപറയാൻ ഭയമാണ്. തുറന്നുപറയുന്നവനെതിരേ ചാപ്പകുത്തലും നടക്കും. നട്ടപ്പാതിരായ്ക്ക് സൂര്യനുദിച്ചാൽ നാട്ടിലെ അവസ്ഥയെന്തായിരിക്കും..? അനന്തമായ സന്തോഷമാണ് എല്ലാവരും ആഗ്രഹിക്കുന്നത്, എൻഡ്ലസ് ഹാപ്പിനസ്...

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയ എന്നതിനെ പുനർനാമകരണം ചെയ്യാൻ ആഗ്രഹിക്കുകയാണ് ഞാൻ. ' സോഷ്യലി കമ്മിറ്റഡ് മീഡിയ ' എന്നു വിളിക്കാൻ ആഗ്രഹിക്കുന്നു. ഇതിനു മുമ്പ് ആരും ഇങ്ങനെ വിളിച്ചു കേട്ടിട്ടില്ല. കമ്മിന്റ്മെന്റ് ഇല്ലാത്തതുകൊണ്ട് പലർക്കും സോഷ്യൽ മീഡിയ ഉപദ്രവമായി മാറാറുണ്ട്. അത്തരത്തിൽ ഉപദ്രവമായി മാറാതെ ഉപകാരപ്രദമാക്കണമെന്നാണ് എന്റെ ആഗ്രഹം.

ഞാൻ സോഷ്യലി കമ്മിറ്റഡ് ആണ്. സോഷ്യൽ മീഡിയ വളരെ ഫാസ്റ്റ് ആണ്. പ്രയോജനകരമായി നമുക്കതിനെ ഉപയോഗിക്കാം. ബിസിനസിനായാലും സ്പോർട്സിനായാലും പഠനത്തിനായാലും ജോലിക്കായാലും നമുക്കതിനെ ആശ്രയിക്കാം.

ട്രോളുകളും വിമർശനങ്ങളും

ട്രോളുകളെ ' റോക്ക് ആൻഡ് ട്രോൾ ' ആയിട്ടാണു കാണുന്നത് (ചിരിക്കുന്നു). റോക്കിങ് വിത്ത് ട്രോൾസ് ഇങ്ങനെയണു കാണുക. ട്രോളുകളെയെല്ലാം പോസിറ്റിവ് ആയി മാത്രമാണു കാണുക. എന്റെ ജീവിതത്തിൽ ഞാൻ ഒന്നിനെയും നെഗറ്റിവ് ആയി കാണാറില്ല. എന്ത് നെഗറ്റിവ് എന്റെയടുത്ത് വന്നാലും പോസിറ്റിവ് ആയി മാറും. അത്തരത്തിലുള്ള കോൺഫിഡൻസ് എനിക്കുണ്ട്.

ഞാനിതിനെയെല്ലാം തമാശയായാണു കാണുന്നത്, എന്റർടെയ്ൻമെന്റ്..! ട്രോളുകൾ കണ്ട് ആളുകൾ ചിരിക്കുന്നു. ഞാനും ചിരിക്കുന്നു. എല്ലാവരും ചിരിക്കുന്നുണ്ട്. ഞാനവരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്നു. ചിരി ആരോഗ്യത്തിനു നല്ലതാണ്. ആരോഗ്യത്തിന് ഉത്തമമായ ഒന്നിനെ എന്തിനു മാറ്റിനിർത്തണം.

Aishwarya
Next Story
Share it