Begin typing your search...

ഭ്രാന്തമായ പ്രണയമായിരുന്നു; സ്വപ്‌നത്തില്‍ ഞാന്‍ നഗ്മയായി പ്രഭുദേവയോടൊപ്പം നൃത്തം ചെയ്യുമായിരുന്നു; വനിത വിജയകുമാര്‍

ഭ്രാന്തമായ പ്രണയമായിരുന്നു; സ്വപ്‌നത്തില്‍ ഞാന്‍ നഗ്മയായി പ്രഭുദേവയോടൊപ്പം നൃത്തം ചെയ്യുമായിരുന്നു; വനിത വിജയകുമാര്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തെന്നിന്ത്യന്‍ സൂപ്പര്‍ താരമാണ് പ്രഭുദേവ. നിരവധി ഗോസിപ്പുകളില്‍ നായകനായിരുന്നു പ്രഭുദേവ. നടി വനിത വിജയകുമാര്‍ തനിക്കു പ്രഭുദേവയോടുള്ള പ്രണയവും അദ്ദേഹത്തെ തന്റെ ജീവിതത്തില്‍ അതിയായി ആഗ്രഹിച്ചതായും തുറന്നുപറയുന്നു.

പ്രഭുദേവയോട് ഭ്രാന്തമായ പ്രണയമായിരുന്നു. അദ്ദേഹത്തിന്റെ സിനിമ വന്നപ്പോള്‍ അദ്ദേഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചിത്രങ്ങളുമെല്ലാം എന്റെ കിടപ്പുമുറിയില്‍ ഒട്ടിച്ചുവച്ചു. എന്റെ സ്വപ്‌നങ്ങളില്‍ ഞാന്‍ നഗ്മയായി പ്രഭുദേവയുടെ കൂടെ ഡാന്‍സ് ചെയ്തു. അദ്ദേഹത്തോടുള്ള എന്റെ പ്രേമം കണ്ട് അച്ഛന്‍ ഒരിക്കല്‍ പ്രഭുദേവയെ വീട്ടിലേക്കു കൊണ്ടു വന്നിരുന്നു. അദ്ദേഹം വരുന്നതറിഞ്ഞ് ആവേശഭരിതയായ ഞാന്‍ അദ്ദേഹത്തിന് വേണ്ടി ഒരുപാട് ഭക്ഷണമൊക്കെയുണ്ടാക്കി വച്ചിരുന്നു.

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് ഉണ്ടാക്കിയത്. എന്നാല്‍ താന്‍ നോണ്‍ വെജിറ്റേറിയന്‍ കഴിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി. പിന്നെ കുറച്ചു ദിവസവും ഞാനും നോണ്‍ വെജിറ്റേറിയന്‍ കഴിക്കാന്‍ താത്പര്യപ്പെട്ടില്ലെന്നും വനിത പറഞ്ഞു.

WEB DESK
Next Story
Share it