"പൊമ്പളൈ ഒരുമൈ' എന്ന ചിത്രത്തിന് ക്ലീൻ "യു' സർട്ടിഫിക്കറ്റ് കിട്ടി
ജിതീഷ് പരമേശ്വരന്, ശ്രീഷ്മ ചന്ദ്രന്, റ്റ്വിങ്കിള്‍ ജോബി, സാജിദ് യാഹിയ, ശിവന് മേഘ, ശില്പ അനിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ആറ്റ്ലി സംവിധാനം ചെയ്യുന്ന
"പൊമ്പളൈ ഒരുമൈ' എന്ന ചിത്രത്തിന് ക്ലീൻ "യു' സർട്ടിഫിക്കറ്റ് കിട്ടി. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മഞ്ജുവാര്യർ തുടങ്ങി പ്രമുഖരുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരുന്നു.
മാക്രോം പിക്ച്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം വിപിന്‍ ആറ്റ്ലി, ജിനി കെ എന്നിവർ ചേർന്ന് എഴുതുന്നു. സഹ നിര്‍മാണം ജയന് ഗോപി, റാഫി ആന്റണി. ഛായാഗ്രഹണം സിറാജുദ്ദീന് സൈനുദ്ദീന്‍, ചിത്രസംയോജനം ഗോപകുമാര്‍ നമ്പ്യാര്‍, കലാസംവിധാനം- മുകുന്ദന് മാമ്പ്ര.