Begin typing your search...

'മലേഷ്യയില്‍ വച്ച് അച്ഛന്റെ കൈയ്യിലേക്കാണ് ഞാന്‍ ജനിച്ച് വീഴുന്നത്, പ്രസവം എടുത്തത് അച്ഛനാണ്'; വിജയരാഘവന്‍

മലേഷ്യയില്‍ വച്ച് അച്ഛന്റെ കൈയ്യിലേക്കാണ് ഞാന്‍ ജനിച്ച് വീഴുന്നത്, പ്രസവം എടുത്തത് അച്ഛനാണ്; വിജയരാഘവന്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നാടകം എഴുതിയും അഭിനയിച്ചും സജീവമായിരുന്ന അച്ഛൻ എന്‍ എന്‍ പിള്ളയുടെ പാതയിലൂടെയാണ് വിജയരാഘവനും അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് സിനിമയില്‍ സജീവമാവുകയായിരുന്നു. ഗോഡ് ഫാദറിലെ അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തിലൂടെ എന്‍ എന്‍ പിള്ള ഇന്നും മലയാള സിനിമ പ്രേമികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍ തന്നെ പിതാവിനെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത ചില കഥകളാണ് വിജയരാഘവന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഒരു കാലത്ത് ഐഎന്‍എ യില്‍ ജോലി ചെയ്തിരുന്ന ആളായിരുന്നു എന്‍ എന്‍ പിള്ള. പിന്നീട് ഐഎന്‍എ പിരിച്ചുവിട്ട സമയത്ത് അച്ഛനെ ഇംഗ്ലീഷ് പട്ടാളക്കാര്‍ പിടിച്ചു വെച്ചിരുന്നു. അച്ഛന് ഇംഗ്ലീഷും ജാപ്പനീസുമൊക്കെ നല്ലോണം അറിയാമായിരുന്നു. ഇംഗ്ലീഷുകാരുടെ തന്നെ കാന്റീനില്‍ ജോലിക്കായിട്ടാണ് കയറിയത്. അവിടെ ഒളിച്ചു താമസിക്കുകയായിരുന്നു. അപ്പോള്‍ പിടിക്കില്ലല്ലോ എന്ന് കരുതി. പക്ഷേ അവര്‍ കയ്യോടെ പിടി കൂടി.

എന്നിട്ട് കല്‍ക്കത്തയിലേക്ക് കൊണ്ടുവരികയും അവിടെ ജയിലില്‍ ഇടാന്‍ കൊണ്ടുപോവുകയായിരുന്നു. ആ പോകുന്ന വഴിക്ക് രക്ഷപ്പെടാന്‍ അച്ഛന് ഒരു ചാന്‍സ് കിട്ടി. ഇംഗ്ലീഷ് പട്ടാളക്കാര്‍ വണ്ടി നിര്‍ത്തിയിട്ട് ബിയര്‍ കുടിക്കാന്‍ വേണ്ടി ഒരു ഷോപ്പിലേക്ക് പോയി. അച്ഛനോട് വേണോന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്ന് പറഞ്ഞു. അവര്‍ പോയപ്പോള്‍ അച്ഛന് തോന്നി രക്ഷപ്പെടണമെന്ന്. മുന്‍കൂട്ടി പ്ലാന്‍ ചെയ്തിട്ട് ഒന്നുമല്ല. ഒരു ചാന്‍സ് കിട്ടിയപ്പോള്‍, വണ്ടിയില്‍ നിന്നും ഇറങ്ങി പോകുകയായിരുന്നു.

ജീപ്പില്‍ നിന്ന് ഇറങ്ങി മുന്നോട്ടു നടന്നപ്പോള്‍ ഒരു ടാക്‌സി കാര്‍ ആളെ ഇറക്കിയിട്ട് സ്റ്റാര്‍ട്ട് ആക്കി നില്‍ക്കുന്നു. അതില്‍ കയറി നേരെ റെയില്‍വേ സ്റ്റേഷനില്‍ പോയി. അവിടെ ഒരു ട്രെയിന്‍ ഓടി കൊണ്ടിരിക്കുന്നു. അത് എങ്ങോട്ടാണെന്ന് പോലും നോക്കാതെ ചാടി കയറി. അത് പൂനെയ്ക്ക് പോകുന്ന ട്രെയിന്‍ ആയിരുന്നു. പൂനെയില്‍ അച്ഛന്റെ ഒരു ചേട്ടന്‍ ഉണ്ട്. ട്രെയിന്‍ ഇറങ്ങി അവിടേക്ക് പോയി. അതിന് ശേഷം ഒരു ദിവസം രാത്രിയിലാണ് അച്ഛന്‍ നാട്ടിലേക്ക് വരുന്നത്. ആ സമയത്ത് ഒളിവില്‍ ആണ്. കണ്ടാല്‍ പിടിക്കപ്പെടും.

അമ്മ ഒന്‍പതര വര്‍ഷമായിട്ട് അച്ഛനെ കാത്തിരിക്കുകയായിരുന്നു. യുദ്ധത്തില്‍ അച്ഛന്‍ മരിച്ചെന്ന് കരുതി. അമ്മയുടെ അനിയത്തിമാരെ ഒക്കെ കല്യാണം കഴിപ്പിച്ചു വിട്ടെങ്കിലും അമ്മ കല്യാണം കഴിക്കാതെ അച്ഛനെ കാത്തിരുന്നു. മാത്രമല്ല അച്ഛന്റെ മാതാപിതാക്കളും അമ്മയുടെ കൂടെയായിരുന്നു.

നാട്ടിലെത്തി മൂന്നാമത്തെ ദിവസം അവരുടെ വിവാഹം കഴിഞ്ഞു. പിന്നീട് എന്റെ ചേച്ചി ജനിച്ചു. അതിന് ശേഷമാണ് അച്ഛനും അമ്മയും മലേഷ്യയ്ക്ക് പോകുന്നത്. അവിടെ വെച്ചാണ് ഞാന്‍ ജനിക്കുന്നത്. ശരിക്കും അച്ഛന്‍ ആണ് എന്റെ പ്രസവം എടുക്കുന്നത്. അച്ഛന്റെ കയ്യിലേക്കാണ് ഞാന്‍ ജനിച്ചു വീണതെന്നും വിജയരാഘവന്‍ പറയുന്നു.

WEB DESK
Next Story
Share it