Begin typing your search...

കെഎസ്എഫ്ഡിസിയിലെ അഴിമതി വിജിലൻസ് അന്വേക്ഷിക്കണമെന്ന് ആവശ്യം

കെഎസ്എഫ്ഡിസിയിലെ അഴിമതി വിജിലൻസ് അന്വേക്ഷിക്കണമെന്ന് ആവശ്യം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള കെഎസ്എഫ്ഡിസിയിൽ (ചിത്രാജ്ഞലി) അനുവദിക്കുന്ന വിവിധ എക്യുപ്മെന്റുകൾ സ്വകാര്യ സ്ഥാപനങ്ങൾക്കു മറിച്ചുകൊടുത്തും ഔട്ട്ഡോർ യൂണിറ്റിനു വരുന്ന വർക്കുകൾ സ്വകാര്യ സ്ഥാപനങ്ങൾക്കു നൽകിയും അധികൃതർ വൻ തുക കമ്മീഷൻ വാങ്ങുന്നതായി നിർമാതാവും പ്രൊഡക്ഷൻ എക്സിക്യൂട്ടിവുമായി ഷിബു ജി. സുശീലനും എൽദോ സെൽവരാജും ആരോപിച്ചു.

സിനിമാ നിർമാണം, വിതരണം എന്ന പേരിൽ ലക്ഷങ്ങളുടെ അഴിമതിയാണു നടക്കുന്നത്. കെഎസ്എഫ്ഡിസി നിർമിച്ച നിഷിദ്ധോ എന്ന ചിത്രത്തിന്റെ വിതരണത്തിന് ലക്ഷങ്ങൾ ചിലവായതായി പറയുന്നു. ഈ തുക എങ്ങനെ വിനിയോഗിച്ചു. കണക്കിൽ കാണിച്ച തുകയുടെ പകുതി പോലും ചെലവഴിച്ചിട്ടില്ല. ബാക്കി വരുന്ന തുക കെഎസ്എഫ്ഡിസിയിലെ ചില ഉദ്യോഗസ്ഥർ വീതംവച്ചുവെന്നും അവർ ആരോപിക്കുന്നു. ഇതുപോലെ നിരവധി ഉദാഹരണങ്ങളുണ്ട്. അതുകൊണ്ട് ഇപ്പോൾ അഴിമതി ആരോപണം ഉന്നയിച്ച വ്യക്തി പോലും ഈ ആരോപണങ്ങൾക്കു ചുക്കാൻ പിടിക്കുന്ന വ്യക്തി ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതു കൊണ്ടാന്ന് തങ്ങൾ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്നതെന്നും അവർ പറഞ്ഞു.

കിഫ്ബി വഴി അനുവദിക്കുന്ന ഫണ്ടിന്റെ ഭൂരിഭാഗവും അഴിമതി നടത്തുന്ന വ്യക്തികളുടെ കൈകളിലേക്കാണ് എത്തിച്ചേരുന്നത് ഇതിനെതിരേ കഴിഞ്ഞ ഐഎഫ്എഫ്കെയിൽ തങ്ങൾ തുടങ്ങിവച്ച പ്രതിഷേധം തുടരും. ബോർഡ് അംഗങ്ങൾ തങ്ങളുടെ സിനിമകൾക്കു പോലും ചിത്രാജ്ഞലി സംവിധാനങ്ങൾ ഉപയോഗിക്കുന്നില്ല. എല്ലാവരും ചേർന്ന് സിനിമാ വ്യവസായത്തിന് കരുത്തു നൽകേണ്ട പ്രസ്ഥാനത്തെ നശിപ്പിക്കുകയാണ്. ചിത്രാഞ്ജലിയിൽ നടക്കുന്ന നിയമനങ്ങൾ പോലും വിവാദമാണ്. അഴിമതി നിയമനമാണ് അവിടെ നടക്കുന്നത്. ചില വ്യക്തികളുടെ സ്വാർഥ താത്പര്യങ്ങൾക്ക് വേണ്ടിയാണു നിയമനങ്ങൾ നടക്കുന്നത്. യോഗ്യരായവരെ ഒഴിവാക്കുകയാണെന്നും അവർ ആരോപിക്കുന്നു.

WEB DESK
Next Story
Share it