Begin typing your search...

'വരാഹം': നാല് ഭാഷകളിലായി പുതുമുഖങ്ങളുടെ പാൻ ഇന്ത്യൻ ചിത്രം; പൂജയും ഫസ്റ്റ്ലുക്ക് ലോഞ്ചും കൊച്ചിയിൽ നടന്നു

വരാഹം: നാല് ഭാഷകളിലായി പുതുമുഖങ്ങളുടെ പാൻ ഇന്ത്യൻ ചിത്രം; പൂജയും ഫസ്റ്റ്ലുക്ക് ലോഞ്ചും കൊച്ചിയിൽ നടന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പുതുമുഖ താരങ്ങളായ ജോസഫ് ജെയിംസ്, രാകേഷ് മുരളി, പാർവ്വതി പ്രേം, പൂജ പ്രദീപ്, അതുൽ രാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശിവ കാർത്തിക് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വരാഹം' ത്തിന്റെ പൂജ കൊച്ചിയിൽ നടന്നു. പാറയിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് കുഞ്ഞി അബ്ദുള്ളയാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാല് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ഒരുക്കുന്നത്. ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും വിനീഷിന്റെതാണ്.

ഷോബി തിലകനും ബിഗ് ബോസ് താരം കിടിലൻ ഫിറോസും അഭിനയിക്കുന്ന ഈ ചിത്രത്തിൽ മുഹമ്മദ് ഷെനിൻ, ശ്രീജിത് രവി, ​ഗീതി സംഗീത, വൈഷ്ണവി കല്ല്യാണി, കാർത്തിക കൃഷ്ണ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആർ. നവനീത് ഛായഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അനന്തു വിജയും, സം​ഗീതം ദേവിഷ് ദേവും കൈകാര്യം ചെയ്യുന്നു. കലാസംവിധാനം: രാജൻ ചെറുവാറ്റൂർ, വസ്ത്രാലങ്കാരം: സിന്ദു കാർത്തിക.

Elizabeth
Next Story
Share it