Begin typing your search...

സ്വന്തം ഇഷ്ടത്തിന് നായകനെ തെരഞ്ഞെടുക്കാൻ കഴിയില്ല, അതിനുവേറെ പ്രണയിക്കേണ്ടിവരും: ഉർവശി

സ്വന്തം ഇഷ്ടത്തിന് നായകനെ തെരഞ്ഞെടുക്കാൻ കഴിയില്ല, അതിനുവേറെ പ്രണയിക്കേണ്ടിവരും: ഉർവശി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളാണ് ഉർവശി. എത്രയെത്ര സിനിമകൾ! ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത എത്രയെത്ര കഥാപാത്രങ്ങൾ! മനോജ് കെ. ജയനുമായുള്ള വിവാഹവും വിവാഹമോചനവും താരത്തെ വല്ലാതെ ഉലച്ചിരുന്നു. പിന്നീട് പുനർവിവാഹിതയാകുകയും കുടുംബജീവിതം നയിക്കുകയുമാണ് താരം.

തന്റെ തിരിച്ചുവരവിലും ഉർവശി മികച്ച കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ മീരാ ജാസ്മിന്റെ അമ്മ വേഷം തിരിച്ചുവരവിലെ ശക്തമായ കഥാപാത്രമാണ്. ഇപ്പോൾ തന്റെ കരിയറിനെയും തന്റെ നായകനായി നിരവധി ചിത്രങ്ങളിലഭിനയിച്ച ജയറാമിനെക്കുറിച്ചു പറഞ്ഞതും ആരാധകർ ഏറ്റെടുത്തു.

സംവിധായകൻ പറയുന്നതുപോലെ അഭിനയിക്കുന്നു. അതായിരുന്നു എന്റെ ജോലി. അല്ലാതെ നായകനെ നമ്മളായിട്ട് തിരഞ്ഞെടുത്ത് കാമറയുടെ മുന്നിൽ കൊണ്ടുവന്ന് പ്രണയിക്കാനൊന്നും നിർമാതാവ് കാശ് മുടക്കില്ല. അതിനുവേറെ പോയി പ്രണയിക്കേണ്ടി വരും. പക്ഷേ ജയറാമിനൊപ്പം കുറേ നല്ല തമാശനിറഞ്ഞ സിനിമകൾ എനിക്കു ചെയ്യാൻ പറ്റി. അത്തരത്തിൽ കൂടുതൽ സിനിമകൾ ചെയ്തത് ജയറാമിനൊപ്പമാണ്. ആ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് ഇഷ്ടമാണ്. - ഉർവശി പറഞ്ഞു.

WEB DESK
Next Story
Share it