Begin typing your search...

'ഞാൻ അറിയാതെ സുരേഷ് ​ഗോപി എന്റെ പെർഫ്യൂം എടുത്തു, ഊർമിള വന്നുവല്ലേ മണം കിട്ടിയെന്നായിരുന്നു സംസാരം': ഊർമിള ഉണ്ണി

ഞാൻ അറിയാതെ സുരേഷ് ​ഗോപി എന്റെ പെർഫ്യൂം എടുത്തു, ഊർമിള വന്നുവല്ലേ മണം കിട്ടിയെന്നായിരുന്നു സംസാരം: ഊർമിള ഉണ്ണി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വർഷങ്ങളായി മലയാള സിനിമയുടെ ഭാ​ഗമാണ് ഊർമിള ഉണ്ണി. സിനിമകളിലും സീരിയലുകളിലും ഒരു കാലത്ത് ഒരുപോലെ സജീവമായിരുന്ന ഊർമിള ഇപ്പോൾ സക്സസ്ഫുള്ളായ സംരംഭ കൂടിയാണ്. കുറച്ച് നാളുകൾക്ക് മുമ്പാണ് നടി പെർഫ്യൂം ബ്രാന്റ് ആരംഭിച്ചത്. ഊർമ്മിളാ ഉണ്ണീസ് വശ്യ ഗന്ധി എന്ന പെർഫ്യൂം ബ്രാന്റ് ഇന്ന് വളരെ പ്രചാരമുള്ള ഒന്നാണ്. അമ്മ മനോരമ തമ്പുരാട്ടി തന്ന അപൂർവ കൂട്ടാണ് പെർഫ്യൂം തുടങ്ങാമെന്ന ചിന്തയിലേക്ക് ഊർമിളയെ എത്തിച്ചത്. ഇപ്പോഴിതാ നടി ദേവി ചന്ദനയുടെ യുട്യൂബ് ചാനലിൽ അതിഥിയായി എത്തി വശ്യ​ഗന്ധിയുടെ വിശേഷങ്ങൾ പങ്കിട്ടിരിക്കുകയാണ് ഊർമിള ഉണ്ണി.

സിനിമയിൽ അഭിനയിക്കുമ്പോൾ ഞാൻ ഇത് ഉപയോ​ഗിക്കുന്നത് കണ്ട് എല്ലാവരും എന്നോട് ഏതാണ് ഈ മണമെന്ന് ചോദിക്കാറുണ്ടായിരുന്നു. നല്ല മണമാണല്ലോ ഇത് എവിടെ വാങ്ങാൻ കിട്ടും എന്നെല്ലാം ചോദിക്കാറുണ്ട്. അപ്പോഴൊക്കെ ഞാൻ സീക്രട്ടാണ് പറഞ്ഞ് തരില്ലെന്നാണ് അവരോട് പറഞ്ഞിരുന്നത്. എന്റെ കൂടെ വർക്ക് ചെയ്തവരെല്ലാം ഇതിന്റെ പേരിൽ എന്നോട് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. സുരേഷ് ​ഗോപിയും ഒരു ദിവസം ഈ മണത്തെ കുറിച്ച് ചോദിച്ചിരുന്നു. ഞങ്ങൾ ഒരു സീനിൽ ഒരുമിച്ച് അഭിനയിച്ചശേഷം എന്താണ് ഭയങ്കര മണം എന്താണ് തേച്ചിരിക്കുന്നതെന്ന് സുരേഷ് ചോദിച്ചു. ഞങ്ങളുടെ വീട്ടിലുള്ള ഒരു കൂട്ടാണെന്ന് ഞാനും മറുപടി നൽകി. അത് തനിക്ക് കൂടി തരാമോയെന്ന് സുരേഷ് ​ഗോപി ചോദിച്ചപ്പോൾ പറ്റില്ല പേഴ്സണാലാണെന്ന് ഞാൻ പറഞ്ഞു. പിന്നെ അടുത്ത ഷോട്ട് എടുത്ത് ഞാൻ വന്നപ്പോഴേക്കും എന്റെ പെർഫ്യൂം സുരേഷിന്റെ കയ്യിൽ ഇരിക്കുന്നത് കണ്ടു.

മേക്കപ്പ് മാൻ വഴി അ​​​ദ്ദേഹം ബാ​ഗിൽ നിന്ന് പെർഫ്യൂം എടുക്കുകയായിരുന്നു. എനിക്ക് പെട്ടന്ന് ദേഷ്യം വന്നു. പിന്നെ തിരികെ തരില്ലെന്ന് സുരേഷ് അന്ന് പറഞ്ഞപ്പോൾ എന്നാൽ ആ പെർഫ്യൂം എടുത്തോളാൻ ഞാനും അനുവാദം നൽകി. ഞാൻ വരുമ്പോൾ ഊർമിള വന്നുവല്ലേ മണം കിട്ടിയെന്ന് നരേന്ദ്രപ്രസാദ് സാറും പറയാറുണ്ട്.

ഓയിൽ ഞാൻ‌ പെർഫ്യൂമാക്കി മാറ്റിയതാണ്. അമിതാഭ് ബച്ചന്റെ പേരിൽ പെർഫ്യൂം കണ്ടപ്പോൾ മുതൽ എന്റെ പേരിലും ഒന്ന് ഇറക്കണമെന്ന് എനിക്ക് ആ​ഗ്രഹം തോന്നി തുടങ്ങിയതാണ്. പിന്നീട് മകൾ വഴി പലരുമായി സംസാരിച്ചു. അങ്ങനെ ദുബായിലുള്ള ഒരാൾ വഴി പെർഫ്യൂം ഉണ്ടാക്കാൻ തുടങ്ങി. എന്റെ കയ്യിലുള്ള ഓയിൽ കൊടുത്ത് അതുമായി അടുത്ത് നിൽക്കുന്ന മണമുണ്ടാക്കാനാണ് ശ്രമിച്ചത്.

അമ്പതോളം സാംപിൾസ് അയാൾ തന്നശേഷമാണ് എനിക്ക് പെർഫ്യൂമിന്റെ മണം എന്റെ ഓയിലുമായി ചേർന്ന് നിൽക്കുന്നതായി തോന്നിയത്. പെർഫ്യൂമിന്റെ കൂട്ട് പുറത്ത് വിട്ടിട്ടില്ല. എനിക്ക് മാത്രം സ്വന്തമാണത്. ബിസിനസ് നന്നായി പോകുന്നുണ്ട്. പെർഫ്യൂം ബിസിനസിന്റെ എല്ലാ കാര്യങ്ങളും ഉണ്ണിയേട്ടൻ തന്നെയാണ് നോക്കുന്നതെന്നും ഊർമിള ഉണ്ണി പറയുന്നു. വശ്യ​ഗന്ധിയെന്ന പേര് ബ്രാന്റിന് ഇട്ടതും ഊർമിള തന്നെയാണ്. വീഡിയോ വൈറലായതോടെ നടിയുടെ പെർഫ്യൂം വാങ്ങി ഉപയോ​ഗിച്ചവരും അനുഭവങ്ങൾ കമന്റ് ബോക്സിൽ കുറിച്ചിട്ടുണ്ട്. നൂറ് മില്ലിയുടെ ബോട്ടിലിന് മൂവായിരത്തിന് മുകളിലാണ് വിലയെന്നാണ് ഉപയോ​ഗിച്ചവർ കുറിച്ച കമന്റുകളിൽ നിന്നും മനസിലാകുന്നത്.

WEB DESK
Next Story
Share it