Begin typing your search...

താന്‍ പ്രോഡ്യൂസ് ചെയ്ത ചിത്രങ്ങളില്‍ 500 ഓളം കഥകള്‍ കേട്ടാണ് ഈ വര്‍ഷം സിനിമ സെലക്ട് ചെയ്തത് : ഉണ്ണി മുകുന്ദന്‍

താന്‍ പ്രോഡ്യൂസ് ചെയ്ത ചിത്രങ്ങളില്‍ 500 ഓളം കഥകള്‍ കേട്ടാണ് ഈ വര്‍ഷം സിനിമ സെലക്ട് ചെയ്തത് : ഉണ്ണി മുകുന്ദന്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ നടനാണ് ഉണ്ണി മുകുന്ദന്‍. മാളികപ്പുറം സിനിമയില്‍ ഉണ്ണി മുകുന്ദന്‍ അഭിനയിച്ചതിന് പിന്നാലെ വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നു. പ്രൊപഗാണ്ട ചിത്രമാണെന്നും ഉണ്ണി മുകുന്ദന്‍ പ്രൊപഗാണ്ട ആര്‍ടിസ്റ്റാണെന്നുമുള്ള പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ഉണ്ണി മുകുന്ദനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. മാളികപ്പുറത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിച്ച ചിത്രമാണ് ജയ് ഗണേഷ്.

ജയ് ഗണേഷ് എന്ന ചിത്രം അനൗണ്‍സ് ചെയ്തതിന് പിന്നാലെയാണ് ഉണ്ണി മുകുന്ദന്‍ പ്രൊപഗാണ്ട ആര്‍ടിസ്റ്റാണെന്ന വാദം ശക്തമായി ഉയരാന്‍ തുടങ്ങിയത്. എന്നാല്‍ ചിത്രത്തിന്റെ പോസ്റ്റര്‍ വന്നതിന് പിന്നാലെ ഇത്തരം പ്രചരണങ്ങള്‍ അവസാനിക്കുകയും ചെയ്തിരുന്നു. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ജയ് ഗണേഷ് തിയേറ്ററുകളില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം, ആവേശം എന്നീ ചിത്രങ്ങളുടെ കൂടെയാണ് റിലീസ് ആയത്. മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്നുണ്ട്.

ഇപ്പോഴിതാ ഉണ്ണിമുകുന്ദന്‍ മോളിവുഡ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. താന്‍ പ്രോഡ്യൂസ് ചെയ്ത ചിത്രങ്ങളില്‍ 500 ഓളം കഥകള്‍ കേട്ടാണ് ഈ വര്‍ഷം സിനിമ സെലക്ട് ചെയ്തത് എന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്.

പ്രൊഡക്ഷന്‍ തുടങ്ങി അതില്‍ നിന്ന് കാര്യങ്ങള്‍ മനസിലായി തുടങ്ങിയപ്പോഴാണ് ഡിസ്ട്രിബ്യൂഷന്‍ തുടങ്ങാം എന്ന് ആലോചിക്കുന്നത്. ഭാവിയില്‍ ഡയറക്ഷന്‍ ഒക്കെ ചെയ്യണമെന്ന് ആഗ്രഹമുള്ള ആളുമാണ് താന്‍. ഒരു പോയിന്റില്‍ ഈ താത്പര്യങ്ങളൊക്കെ പോകുന്ന കാലത്ത് സിനിമ വിടുകയും ചെയ്യും. ജീവിതത്തില്‍ എടുത്ത എല്ലാ തീരുമാനങ്ങളും അങ്ങനെയാണ്. പെട്ടെന്നുണ്ടായ തീരുമാനമാണെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

'അങ്ങനെ ചിന്തിച്ച് പ്ലാന്‍ ചെയ്ത് കാര്യങ്ങള്‍ ചെയ്യുന്ന ആളല്ല ഞാന്‍ പക്ഷെ, ഇപ്പോള്‍ കുറച്ചുകാലമായി ചെയാറുണ്ട്. ഈ പ്രായം സമയം ഒക്കെ ഞാന്‍ നന്നായി എന്‍ജോയ് ചെയ്യുന്നുണ്ട്. സിനിമകള്‍ ഉണ്ടാക്കുന്നതടക്കമുള്ള പ്രോസസ് ആസ്വദിക്കുന്നുണ്ട്. പേഴ്‌സണലി 500ഓളം സ്‌ക്രിപ്റ്റുകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് ഇത്രയും സ്‌ക്രിപ്റ്റുകള്‍ വായിക്കാനുള്ള അവസരം ലഭിക്കുന്നത്,' ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

അത്രയും സ്‌ക്രിപ്റ്റുകള്‍ വായിച്ച് അതില്‍ നിന്നാണ് ഒരു സിനിമ സെലക്ട് ചെയ്യുന്നത്. എനിക്ക് ഉറപ്പാണ് ഈ സിനിമ എന്റെ ഏറ്റവും നല്ല പെര്‍ഫോര്‍മന്‍സ് ഉള്ള ചിത്രമാണ്. ഞാന്‍ മാത്രം വായിച്ച സ്‌ക്രിപ്റ്റ് ആണ്. എന്റെ ടീം വായിച്ചത് വേറെയുണ്ട്, എന്റെ കൈയ്യിലേക്ക് എത്താത്തത് വേറെയുണ്ട്.

അതുകൊണ്ട് തന്നെ സിനിമകള്‍ ഇല്ലാതാവുക എന്ന ആലോചന ഒന്നും എനിക്ക് ഇല്ല. സിനിമ സ്വപ്‌നം കണ്ട് നടക്കുന്ന ഒരുപാട് പേരുണ്ട്. നല്ല ക്വാളിറ്റി ഉള്ള സിനിമ എങ്ങനെ തെരഞ്ഞെടുക്കണം എന്നതിനെക്കുറിച്ചാണ് എപ്പോഴും ചിന്തിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

WEB DESK
Next Story
Share it