Begin typing your search...

ടു ​ക​ണ്‍​ട്രീ​സി​നു ര​ണ്ടാം ഭാ​ഗം ഒ​രു​ക്കു​ന്ന​തു സ​ജീ​വ​മാ​യി ച​ര്‍​ച്ച​ക​ളി​ലു​ണ്ട്; വെളിപ്പെടുത്തലുമായി റാഫി  

ടു ​ക​ണ്‍​ട്രീ​സി​നു ര​ണ്ടാം ഭാ​ഗം ഒ​രു​ക്കു​ന്ന​തു സ​ജീ​വ​മാ​യി ച​ര്‍​ച്ച​ക​ളി​ലു​ണ്ട്; വെളിപ്പെടുത്തലുമായി റാഫി  
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലയാളത്തിലെ ജനപ്രിയ സംവിധായകരിലൊരാളാണ് റാഫി. നിരവധി ഹിറ്റ് ചിത്രങ്ങൾ റാഫിക്കുണ്ട്. റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ടിലാണ് വന്പൻ ഹിറ്റുകൾ പിറന്നത്. സി​ദ്ധി​ക്-ലാ​ലി​ന്‍റെ ഇ​ന്‍​ഹ​രി​ഹ​ര്‍​ന​ഗ​റി​ല്‍ അ​സി​സ്റ്റ​ന്‍റ് ആ‍​യി​ട്ടാ​ണു റാഫിയുടെ തുടക്കം. സി​ദ്ധി​ക് റാഫിയുടെ ബ​ന്ധു​വാ​ണ്. ലാലുമായും ചെറുപ്പംമുതലേ റാഫിയുടെ സുഹൃത്താണ്. കാ​ബൂ​ളി​വാ​ല വ​രെ ഇരുവർക്കുമൊപ്പം റാഫി വ​ര്‍​ക്ക് ചെ​യ്തു. ഇപ്പോൾ അഭിനയരംഗത്തും റാഫി സജീവമാണ്.

തന്‍റെ ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗത്തെക്കുറിച്ച് റാഫിയുടെ വാക്കുകൾ:

ആ​ളു​ക​ളെ തി​യ​റ്റ​റി​ലേ​ക്ക് എ​ത്തി​ക്കു​ക വെ​ല്ലു​വി​ളി​യാണ്. ഒ​ടി​ടി​യൊ​ക്കെ വ​ന്ന​തോ​ടെ തി​യ​റ്റ​റി​ല്‍ വ​ന്നു​ക​ണ്ടേ പ​റ്റൂ എ​ന്ന അ​വ​സ്ഥ​യി​ലേ ആ​ളു​ക​ള്‍ വ​രൂ. പ​ക്ഷേ, അ​തു പ്ലാ​ന്‍​ചെ​യ്തു തി​ര​ക്ക​ഥ എ​ഴു​താ​നു​മാ​വി​ല്ല. ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ പ​റ​യാ​ന്‍ പ​റ്റി​യ ക​ഥ​യാ​ണോ, തി​യ​റ്റ​റി​ലേ​ക്ക് ആ​ളു​ക​ളെ എ​ത്തി​ക്കാ​നു​ള്ള ത​മാ​ശ​യും മ​റ്റു ചേ​രു​വ​ക​ളു​മു​ണ്ടോ, അ​ങ്ങ​നെ​യൊ​രു തി​യ​റ്റ​ര്‍ അ​നു​ഭ​വം ഈ ​ക​ഥ​യ്ക്കു കൊ​ടു​ക്കാ​ന്‍ പ​റ്റു​മോ എ​ന്നൊ​ക്കെ ക​ഥ ആ​ലോ​ചി​ക്കു​മ്പോ​ള്‍ ശ്ര​ദ്ധി​ക്ക​ണം.

ഒ​രു ക​ഥ​യി​ല്‍ ആ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ​റ​യാ​ന്‍ പ​റ്റു​ന്ന കാ​ര്യ​ങ്ങ​ള്‍ പ​റ​യ​ണം. അ​തേ​സ​മ​യം, കാ​ല​ത്തി​ന​നു​സ​രി​ച്ചു ന​മ്മു​ടെ നാ​ടി​നു വ​ന്ന മാ​റ്റ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്ക​ണം. അ​ത​നു​സ​രി​ച്ചു സി​നി​മ ചെ​യ്യ​ണം. പ​ഞ്ചാ​ബി ഹൗ​സ്, തെ​ങ്കാ​ശി​പ്പ​ട്ട​ണം, മാ​യാ​വി, 2 ക​ണ്‍​ട്രീ​സ് തു​ട​ങ്ങി​യ സി​നി​മ​ക​ള്‍​ക്കു ര​ണ്ടാം​ഭാ​ഗം ആ​ലോ​ച​ന​യി​ല്‍ വ​ന്നി​ട്ടു​ണ്ട്. ഇ​തു​വ​രെ ഒ​ന്നും ന​ട​ന്നി​ട്ടി​ല്ല. പ​ക്ഷേ, ടു ​ക​ണ്‍​ട്രീ​സി​നു ര​ണ്ടാം ഭാ​ഗം ഒ​രു​ക്കു​ന്ന​തു സ​ജീ​വ​മാ​യി ച​ര്‍​ച്ച​ക​ളി​ലു​ണ്ട്- റാഫി പറഞ്ഞു.

WEB DESK
Next Story
Share it