Begin typing your search...

നസ്രിയ നാലു മാസം ഗർഭിണി?; സത്യം തിരിച്ചറിഞ്ഞ് ആരാധകർ

നസ്രിയ നാലു മാസം ഗർഭിണി?; സത്യം തിരിച്ചറിഞ്ഞ് ആരാധകർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഫഹദ്-നസ്രിയ മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ്. അവരുടെ വിശേഷങ്ങൾ എന്നും സോഷ്യൽ മീഡിയയിൽ തരംഗമാണ്. നസ്രിയയുടെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ട ചിത്രം കണ്ട്, താരം ഗർഭിണിയാണെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, താരദമ്പതികൾ ഇതേക്കുറിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല.

നസ്രിയ നാലുമാസം ഗർഭിണിയാണെന്നുള്ള വാർത്തകളാണു പ്രചരിച്ചത്. നീല ഗൗൺ ധരിച്ചുള്ള ഫോട്ടോയാണ് തെറ്റിദ്ധാരണ പരത്താൻ ഇടവച്ചത്. ചിത്രം കാണുമ്പോൾ തന്നെ മോർഫ് ചെയ്തതാണെന്ന് മനസിലാകുമെന്നാണ് ആരാധകർ പ്രതികരിച്ചത്. 2014ലായിരുന്നു ഫഹദ്നസ്രിയ വിവാഹം. ആഘോഷപൂർവം നടന്ന വിവാഹച്ചടങ്ങിൽ ചലച്ചിത്രസാംസ്‌കാരികരാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുത്തിരുന്നു. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ഫഹദും നസ്രിയയും പ്രണയത്തിലാകുന്നത്. തുടർന്ന് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.

ഫഹദിന്റെ പിതാവും മലയാളത്തിലെ ഹിറ്റ് സംവിധായകരിലൊരാളുമായ ഫാസിൽ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് ആയിരുന്നു ഫഹദിന്റെ ആദ്യ ചിത്രം. ഷാനു എന്ന പേരിലായിരുന്നു നടന്റെ രംഗപ്രവേശം. സിനിമ വൻ പരാജയമായിരുന്നു. നിരവധി വിമർശനങ്ങളും ചിത്രം ഏറ്റുവാങ്ങി. തുടർന്ന്, വിദേശത്ത് പഠിക്കാൻ പോയി ഫഹദ്. മലയാള സിനിമയിലെ നവീന സംരംഭമായ കേരള കഫേ എന്ന സിനിമയിലൂടെയായിരുന്നു ഫഹദിന്റെ തിരിച്ചുവരവ്. 'ഇതിലെ മൃത്യഞ്ജയം' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഫഹദ് തന്റെ തിരിച്ചുവരവറിയിച്ചു. തുടർന്ന് ബി. ഉണ്ണികൃഷ്ണന്റെ പ്രമാണി എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയമായ വേഷവും കൈകാര്യം ചെയ്തു.

തിരിച്ചുവരവിൽ ഫഹദ് ഫാസിൽ എന്ന ഔദ്യോഗിക നാമമാണ് താരം ഉപയോഗിച്ചത്. ഫാസിലിന്റെയും റോസീനയുടേയും മകനായി 1982 ഓഗസ്റ്റ് എട്ടിന് ആലപ്പുഴയിലാണ് ഫഹദ് ജനിച്ചത്. തൃപ്പൂണിത്തുറ ചോയ്സ് സ്‌കൂളിലും ഊട്ടി ലൗഡേലിലുള്ള ലോറൻസ് സ്‌കൂളിലുമായാണ് താരം സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന്, ആലപ്പുഴ എസ്ഡി കോളേജിൽ നിന്ന് ബിരുദം കരസ്ഥമാക്കി. തുടർന്ന്, അമേരിക്കയിലെ മിയാമി സർവകലാശാലയിൽ നിന്ന് ബിരുദാനന്തരബിരുദവും ഫഹദ് നേടി. ചാപ്പാ കുരിശ്, 22 ഫീമെയിൽ കോട്ടയം, ഡയമണ്ട് നെക്ലേസ് എന്നീ ചിത്രത്തങ്ങളിലെ പ്രകടനം മലയാളസിനിമയിലെ നായസങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ചു.

Ammu
Next Story
Share it