Begin typing your search...

ഇതെന്താ ​​ഗുണ്ടായിസമോയെന്ന് ഞാൻ; പൃഥിയുടെ മിടുക്കിനെക്കുറിച്ചും ടിനി ടോം

ഇതെന്താ ​​ഗുണ്ടായിസമോയെന്ന് ഞാൻ; പൃഥിയുടെ മിടുക്കിനെക്കുറിച്ചും ടിനി ടോം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആടുജീവിതം സിനിമയുടെ റിലീസിന് പിന്നാലെ സിനിമാ ലോകത്തിന് സംസാരിക്കാനുള്ളത് നടൻ പൃഥിരാജിനെക്കുറിച്ച് മാത്രമാണ്. അഭിനയത്തിനാെപ്പം നിർമാണം, സംവിധാനം എന്നീ മേഖലകളിലും ഇക്കാലയളവിനിടെ പൃഥിരാജിന് സാന്നിധ്യം അറിയിക്കാനായി. പൃഥിരാജിനൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് നടൻ ടിനി ടോം.

ഇന്ത്യൻ റുപ്പി എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചപ്പോഴുള്ള അനുഭവമാണ് ടിനി ടോം പങ്കുവെച്ചത്. 2011 ൽ പുറത്തിറങ്ങിയ ഇന്ത്യൻ റുപ്പിയുടെ നിർമാതാക്കളിൽ ഒരാളായിരുന്നു പൃഥിരാജ്. പൃഥിരാജ് മികച്ച നിർമാതാവാണെന്ന് ടിനി ടോം പറയുന്നു. പ്രാഞ്ചിയേട്ടൻ കഴിഞ്ഞ ശേഷം ഇന്ത്യൻ റുപ്പി എന്ന സിനിമ വരുന്നു. അതിന്റെ പ്രൊഡ്യൂസർമാർ ഷാജി നടേശനും പൃഥിരാജുമാണ്. രാജുവിനൊപ്പമുള്ള വേഷമാണ് എനിക്ക്. രാജുവിനൊപ്പം ഞാൻ എൻജോയ് ചെയ്യുകയാണ്.

തുറന്ന മനസുള്ള ആളാണ്. ഉള്ള കാര്യം തുറന്ന് പറയും. നമ്മൾ ഒരുമിച്ചുള്ള സീനുകൾ പെട്ടെന്ന് വർക്ക് ഔട്ടായി. സിനിമയിൽ വരാത്തൊരു സീനുണ്ട്. രാജുവിന്റെ വീട്ടിലേക്ക് മീൻ മേടിച്ച് പോകുന്ന സീനാണ്. രാജു നല്ല പ്രൊഡ്യൂസർ ആണെന്ന് എനിക്ക് മനസിലായത് അന്നാണ്. വൈകീട്ട് എട്ട് മണിക്കേ എടുക്കാൻ പറ്റൂ.

സബ് ജയിലിന്റെ മുന്നിൽ നിന്നാണ് മേടിച്ച് പോകുന്നത്. പക്ഷെ ഷോട്ട് എടുക്കാൻ വരുമ്പോഴേക്കും മഴ പെയ്യും. വലിയ മീനാണ്. അത് വേസ്റ്റാകും. മൂവായിരം, നാലായിരം രൂപ വിലയുള്ള മീനാണ് ദിവസവും വാങ്ങിക്കുന്നത്. മൂന്ന് ദിവസം മീൻ മേടിച്ച് സീൻ എടുക്കാൻ പോകുമ്പേഴേക്കും മഴ പെയ്യും. ഞാൻ സെന്റിമെന്റൻസ് അടിക്കേണ്ട കാര്യമാെന്നുമില്ല, എന്നാലും ഒരു ​ഗ്യാങ്ങായി നിൽക്കുന്നതല്ലേ എന്ന് കരുതി രാജൂ, ഇത് നഷ്ടമല്ലേ എന്ന് ചോദിച്ചു.

മിസ്റ്റർ ടിനി ടോം, താങ്കൾ ഉച്ചയ്ക്ക് കഴിക്കുന്ന ഭക്ഷണം എന്താണെന്ന് രാജു ചോദിച്ചു. മീനും ചോറുമെന്ന് ഞാൻ പറഞ്ഞു. ഇന്ന് മേടിക്കുന്ന മീൻ ചീഞ്ഞ് പോകുന്നില്ല. നാളെ നിങ്ങൾക്ക് ഭക്ഷണമായാണെന്ന് തരുന്നതെന്ന് രാജു. അപ്പോഴാണ് പുള്ളി നല്ല പ്രൊഡ്യൂസറാണെന്ന് ഞാൻ കരുതിയത്. അതേസമയം പൃഥിരാജ് പിശുക്കുന്നത് കൊണ്ടല്ല ഇങ്ങനെ ചെയ്യുന്നതെന്നും ടിനി ടോം വ്യക്തമാക്കി. പൃഥിരാജിന്റെ പ്രൊഡക്ഷനാണെങ്കിൽ യൂണിറ്റിലെ എല്ലാവർക്കും ഒരേ താമസ സൗകര്യം നൽകുമെന്നും ‌ടിനി ടോം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ റുപ്പിയിൽ അഭിനയിച്ചതിന് വാങ്ങിയ പ്രതിഫലത്തെക്കുറിച്ചും ടിനി ടോം സംസാരിച്ചു. ശമ്പളത്തിന് വേണ്ടി ഷാജി ന‌ടേശനും പൃഥിരാജും ഒരു പാടത്തേക്ക് എന്നെ വിളിച്ച് ടിനി ടോം എത്രയാണ് തരാൻ പോകുന്നതെന്ന് ചോദിച്ചു. സിനിമയിൽ ചാൻസ് തന്നാൽ സാധാരണ ഇങ്ങോട്ടാണ് കാശ് മേടിക്കുന്നതെന്നും പറഞ്ഞു. ഇതെന്താ ​ഗുണ്ടായിസമോ എന്ന് ഞാൻ. പക്ഷെ അവർ തമാശയായി പറഞ്ഞതാണെന്നും ടിനി ടോം വ്യക്തമാക്കി. കൗമുദി മൂവീസിനോടാണ് പ്രതികരണം.

WEB DESK
Next Story
Share it