Begin typing your search...

അതെല്ലാം പണിയില്ലാത്തവരുടെ പണിയായി കണ്ടാല്‍ മതി: മംമത് മോഹന്‍ദാസ്

അതെല്ലാം പണിയില്ലാത്തവരുടെ പണിയായി കണ്ടാല്‍ മതി:  മംമത് മോഹന്‍ദാസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മംമ്ത മോഹന്‍ദാസ്. തൊട്ടതെല്ലാം പൊന്നാക്കിയ ജനപ്രിയനായിക. ദിലീപിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് താരത്തിന്റെ ആരാധകര്‍ കൂടുതലായി ഇഷ്ടപ്പെടുന്ന ചിത്രങ്ങള്‍. വ്യത്യസ്തമായ അഭിനയശൈലികൊണ്ടും അഭിപ്രായങ്ങള്‍ കൊണ്ടും പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരത്തിന്റെ തുറന്നുപറച്ചിലുകള്‍ ചിലപ്പോഴൊക്കെ പലരെയും അലോസരപ്പെടുത്താറുമുണ്ട്. അടുത്തിടെ സോഷ്യല്‍ മീഡിയയിലെ ആളുകളുടെ ഇടപെടലുകളെക്കുറിച്ച് താരം തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നുപറഞ്ഞിരുന്നു. ജോലിയും കൂലിയും ഇല്ലാത്തവരാണത്രെ സോഷ്യല്‍ മീഡിയകളില്‍ മോശം കമന്റുകള്‍ ഇടുന്നതെന്നായിരുന്നു മംമ്ത പറഞ്ഞത്.

മാന്യമായ ജോലിയും ചിന്താഗതിയും ഉള്ളവരായിരിക്കും നല്ല പ്രതികരണങ്ങള്‍ പങ്കുവയ്ക്കുക. ഒരാള്‍ പുറമെ കാണിക്കുന്നതും അവരുടെ വ്യക്തിപരമായ ജീവിതവും തമ്മില്‍ അന്തരമുണ്ടാകും. ഇതൊന്നും അറിയാതെയാണ് ആളുകള്‍ ഒരു പൊതുബോധത്തില്‍നിന്നുകൊണ്ട് പ്രതികരണങ്ങള്‍ നടത്തുന്നത്.

സോഷ്യല്‍ മീഡിയയുടെ വ്യാപ്തിയും ജനപ്രീതിയും കൊണ്ടു അവര്‍ വിചാരിക്കുന്നത് തങ്ങള്‍ രാജാക്കന്മാരാണെന്നാണ്. ഇവര്‍ക്ക് വേറെ പണിയൊന്നും കാണില്ല. വെറുതേയിരുന്ന് മറ്റുള്ളവര്‍ക്കെതിരെ എന്തെങ്കിലും പറയുകയായിരിക്കും വിനോദം. സോഷ്യല്‍ മീഡിയയിലെ പകുതിയിലധികം പേരും ഹേറ്റേഴ്‌സ് ആണ്. എനിക്ക് ഹേറ്റ് കമന്റ് ഇടുന്ന കുറെ ആളുകള്‍ എന്നെ ഫോളോ ചെയ്യുന്നുണ്ട്. നല്ല കമന്റുകള്‍ ഇടുന്നവര്‍ ഫോളോ ചെയ്യുന്നുമില്ല. നല്ല കമന്റുകള്‍ ഇടുന്നവര്‍ നല്ല ജോലി ഉള്ളവര്‍ ആയിരിക്കും. അറിവുള്ളവര്‍ എന്നെ ഫോളോ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ടെന്നും മംമ്ത പറഞ്ഞു.

WEB DESK
Next Story
Share it