Begin typing your search...

ബിജുച്ചേട്ടാ... എന്നു വിളിച്ച് ആളുകൾ സംസാരിക്കാൻ തുടങ്ങി, ഈ സ്നേഹമാണ് വേണ്ടതെന്ന് ബിജു മേനോൻ

ബിജുച്ചേട്ടാ... എന്നു വിളിച്ച് ആളുകൾ സംസാരിക്കാൻ തുടങ്ങി, ഈ സ്നേഹമാണ് വേണ്ടതെന്ന് ബിജു മേനോൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബിജു മേനോൻ മലയാള സിനിമയിലെ അതുല്യനടൻ. ചെയ്ത വേഷങ്ങളെല്ലാം പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വകീരിച്ചു. സീരിയസ് വേഷങ്ങൾ ചെയ്തിരുന്ന താരം നർമത്തിനു പ്രാധാന്യം നൽകുന്ന വേഷങ്ങളിലേക്കു പിന്നീടു മാറുകയായിരുന്നു. ഓർഡിനറി എന്ന സിനിമയിൽ പാലക്കാൻ ഭാഷ സംസാരിക്കുന്ന ഡ്രൈവർ സുകു മലയാളികൾ ഏറ്റെടുത്ത ചിത്രമാണ്. ബിജു മേനോന്റെ കരിയറിൽ വലിയ വഴിത്തിരിവായ ചിത്രമാണ് ഓർഡിനിറി. നായകൻ എന്ന നിലയിൽ തലയെടുപ്പോടെ ഉയർന്നുനിന്ന ചിത്രമാണ് വെള്ളിമൂങ്ങ.

ഒരിക്കൽ, അഭിമുഖത്തിൽ സീരിയസ്, കോമഡി വേഷങ്ങളെക്കുറിച്ച് ബിജു മേനോൻ പറഞ്ഞ വാക്കുകൾ എന്നു പ്രസക്തമാണ്: 'സീരിയസ് പോലീസ് വേഷങ്ങൾ ഒരുപാടു ചെയ്തിട്ടുണ്ട്. അതിനൊക്കെ കൈയടികളും ലഭിച്ചു. എന്നാൽ, ആളുകൾ എന്ന കാണുമ്പോൾ ഭയത്തോടെ മാറി നിൽക്കും. കോമഡി ചെയ്യാൻ തുടങ്ങിയപ്പോൾ കഥ മാറി. എല്ലാവരും ബിജുച്ചേട്ടാ എന്ന് വിളിച്ച് അടുത്തുവന്നുസൗഹൃദത്തോടെ സംസാരിക്കും. ഈ സ്നേഹമാണ് എനിക്കു വേണ്ടത്. എന്നുകരുതി സീരിയസ് വേഷങ്ങൾ ചെയ്യില്ല എന്നല്ല. നമ്മളെ വച്ച് പടം പിടിക്കുന്ന നിർമാതാവിനു പണം തിരിച്ചുകിട്ടണം. അത്രയ്ക്ക് ആത്മവിശ്വാസം തോന്നുന്ന കഥകളാണെങ്കിലേ ഞാൻ തെരഞ്ഞെടുക്കൂ. എനിക്കു നായകനാകാൻ വേണ്ടി വലിയ ടെൻഷൻ എടുത്ത് തലയിൽ വച്ച് ഉറക്കം കളയാൻ ഞാനില്ല. എനിക്കു സന്തോഷത്തോടെ അഭിനയിക്കണം. സന്തോഷത്തോടെ ജീവിക്കണം. അതാണു പ്രധാനം.

പുതിയ ആളുകൾ ഗഹനമായ വിഷയവുമായി സിനിമയെ സമീപിക്കുന്നവരല്ല. വലിയ ഭാരമുണ്ടാകില്ല. കേൾക്കുമ്പോൾ രസം തോന്നുന്ന കൊച്ചുകൊച്ചു കാര്യങ്ങൾ കോർത്തെടുത്താണ് സിനിമയൊരുക്കുന്നത്. ആ കൂട്ടായ്മയിൽ ഒരു ഫ്രഷ്നസ് ഉണ്ട്. അതു ശരിക്കും ആസ്വദിക്കാൻ ഞാൻ പഠിച്ചു.

Aishwarya
Next Story
Share it