അവര്‍ എന്നെ ഒഴിവാക്കി; കാരണം പോലും പറഞ്ഞില്ല- ശാലിന്‍ സോയ

ബാലതാരമായി സിനിമയിലും സീരിയലിലും എത്തിയ ശാലിന്‍ സോയ ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, മാണിക്യക്കല്ല്, മല്ലൂസിംഗ് തുടങ്ങിയ സിനിമകളിലും ശാലിന്‍ തിളങ്ങിയിട്ടുണ്ട്.
അഭിനേത്രി എന്നതിലുപരി മികച്ച നര്‍ത്തകിയുമാണ് താരം. അവതാരക, സംവിധായക എന്നിങ്ങനെയും ശാലിന്‍ കഴിവ് തെളിയിച്ചു. മലയാളത്തില്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ് ശാലിന്‍ അവസാനമായി അഭിനയിച്ചത്. കണ്ണകി എന്ന തമിഴ് ചിത്രമാണ് അവസാനം പുറത്തിറങ്ങിയത്.
സിനിമയില്‍ നിന്നുണ്ടായ ഒരു മോശം അനുഭവം അഭിമുഖത്തില്‍ പങ്കുവച്ചിരിക്കുകയാണ് ശാലിന്‍. ഒരു സിനിമയില്‍ കാസ്റ്റ് ചെയ്ത് കഥാപാത്രത്തിനായുള്ള തയാറെടുപ്പുകള്‍ എല്ലാം നടത്തിയ ശേഷം തന്നെ ഒഴിവാക്കിയെന്നു ശാലിന്‍ പറഞ്ഞു. തമിഴ് സിനിമയില്‍ നിന്നാണ് അത്തരമൊരു അനുഭവം ഉണ്ടായത്. അവര്‍ ആ സിനിമയിലേക്ക് എന്നെ കാസ്റ്റ് ചെയ്തു. അതിന്റെ സംവിധായകനും ഡിഒപിയും ഒക്കെയായി ഒരു ദിവസത്തെ ഒരു ഷൂട്ടും ഉണ്ടായിരുന്നു. നായിക വേഷമായിരുന്നു. ഒരു ഫുള്‍ ഡേ ഷൂട്ട് കഴിഞ്ഞ് എല്ലാവരും കൈയടിച്ചാണ് എന്നെ വിട്ടത്.
കഥാപാത്രത്തിനായി പത്തു കിലോ കുറയ്ക്കാന്‍ ആവശ്യപ്പെട്ട് എനിക്ക് ഡയറ്റ് ഒക്കെ തന്നു. വര്‍ക്ക്ഔട്ടില്‍ സഹായിക്കാന്‍ അവര്‍ തന്നെ ഒരു ട്രെയിനറിനെയും വച്ചു. പട്ടിണി കിടന്ന് കഷ്ടപ്പെട്ട് ഞാന്‍ പത്ത് കിലോ കുറച്ചു. പത്തിലോ പ്ലസ് ടുവിലോ പഠിക്കുന്ന സമയമാണ്. പക്ഷേ അവര്‍ പിന്നീട് വിളിച്ചില്ല. അവരെ കോണ്‍ടാക്ട് ചെയ്യാനും ഒരു കഴിഞ്ഞില്ല. ഒടുവില്‍ അതിലെ ഒരു നടന്‍ വഴി ഷൂട്ട് തുടങ്ങിയതായി അറിഞ്ഞു. അവരോട് ചോദിച്ചപ്പോള്‍ അവര്‍ക്ക് ഒഴിവാക്കിയതിന് ഒരു കാരണവും പറയാന്‍ ഉണ്ടായിരുന്നില്ല. നമ്മള്‍ രാവെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപ്പെട്ടിട്ട് ഒന്ന് പറയുകപോലും ചെയ്യാതെ ഒഴിവാക്കിയെന്നും താന്‍ വല്ലാതെ വിഷമിച്ചെന്നും ശാലിന്‍ പറഞ്ഞു.