Begin typing your search...

നെടുമുടിയുടെ 'തയാ' പ്രദർശനത്തിന്

നെടുമുടിയുടെ തയാ പ്രദർശനത്തിന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

'തയാ'എന്ന സംസ്‌കൃത സിനിമയുടെ പൊതുജനങ്ങൾക്കായുള്ള ആദ്യ പ്രദർശനം 2023 ഫെബ്രുവരി എട്ടാം തീയതി രാവിലെ ഒമ്പത് മണിക്ക് ഇരിങ്ങാലക്കുടയിൽ നടക്കും. കുറിയെടത്ത് താത്രിയുടെ സ്മാർത്തവിചാരമാണ് ചിത്രത്തിന്റെ പ്രമേയം. കാലം പുരോഗമിച്ചിട്ടും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ അവസാനിച്ചിട്ടില്ലെന്നതാണ് ചിത്രം ചർച്ച ചെയ്യുന്നത്. അനുമോളും നെടുമുടി വേണുവുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിരവധി അംഗീകാരങ്ങൾ നേടുകയും,നിരവധി ദേശീയ-അന്തർദേശീയ ഫിലിം ഫെസ്റ്റിവല്ലുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത സിനിമയാണ് തയാ. ഇതിനകം പതിനാലോളം ഫിലിം ഫെസ്റ്റിവല്ലുകളിൽ തയാ പങ്കെടുത്തു കഴിഞ്ഞു. ഇന്ത്യോ-ഫ്രഞ്ച് അന്താരാഷ്ട ഫിലിം ഫെസ്റ്റിവല്ലിൽ മികച്ച സിനിമക്കുള്ള ക്രിട്ടിക്‌സ് ചോയ്‌സ് അവാഡ്,ഏറ്റവും മികച്ച അഭിനേത്രിക്കുള്ള ഡയോരമാ അന്തരാഷ്ട ഫിലിം ഫെസ്റ്റിവൽ ഗോൾഡൻ സ്പാരോ അവാഡ്, ഝാർഖണ്ഡ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവല്ലിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാഡ്.

നെടുമുടി വേണു, നെല്ലിയോട് വാസുദേവൻ നമ്പൂതിരി, ബാബു നമ്പൂതിരി, അനുമോൾ, മാർഗി രേവതി, ദിനേശ് പണിക്കർ, സുനിൽ പള്ളിപ്പുറം,ഗിരീഷ് സോപാനം, കൃഷ്ണൻ വടശ്ശേരി,നന്ദകിഷോർ, ഗോപിനാഥപൈ, മുല്ലമംഗലം നാരായണൻ നമ്പൂതിരി, പ്രൊഫ. കലാമണ്ഡലം ഈശ്വരനുണ്ണി, കലാമണ്ഡലം വിവേക്, കോതമംഗലം വാസുദേവൻ നമ്പൂതിരി, മഹേഷ് മാടായി,ഷാജിഷാ, അനീഷ് സദനം, വടക്കുമ്പാട് നാരായണൻ, മോഹിനി,ഉത്തര, ശ്രീല നല്ലടം, മീനാക്ഷി,ഷീല നമ്പൂതിരി,ആനി ജോയൻ,രമ നാരായണൻ, എ.ഐ.ആർ തങ്കമണി,സോയ ഓപ്പോൾ തുടങ്ങിയവരാണ് തയായിൽ കഥാപാത്രങ്ങളായവർ.

സണ്ണി ജോസഫ്, ബി.ലെനിൻ,പട്ടണം റഷീദ്,ഇന്ദ്രൻസ് ജയൻ, കൃഷ്ണനുണ്ണി, ബോബൻ, ബിജു പൗലോസ്,രാജേന്ദ്ര ബാബു,ശ്രീജാ രവി, ജോഫിൻ മണിമല, നിസാർ മുഹമ്മത്, ഗൗതം കൃഷ്ണ, ശ്രീകുമാർ മൂസത്, സതീഷ് ,മഹാദേവൻ, കൃഷ്ണകുമാർ,രാജ് മാർത്താണ്ഡം, ഡോ.ടി.ആർ.ജോയ്, കെ.ആർ.വിനയൻ, ഹംസ,സൂരജ്, സുരേന്ദ്രൻ,നാഥൻ മണ്ണൂർ,ഗോപു അഞ്ചുമൂർത്തി, പ്രൊഫ.ജോൺ തോമസ്സ്,ജൂഡ് ഡൊമനിക്,ജയചന്ദ്ര കൃഷ്ണ,മണികണ്ഠൻ കുന്നംകുളം,ഷിബു ഒറ്റപ്പാലം,അഡ്വാക്കേറ്റ് പാഴൂർ പരമേശ്വരൻ, വാസൻ തുടങ്ങിയവരാണ് സംവിധായകൻ ഡോ.ജി.പ്രഭയുടെ സഹപ്രവർത്തകർ.

Ammu
Next Story
Share it