Begin typing your search...

ഇടവേള കുറച്ചു ഗുരുതരമായി മാറി; പക്വതയുള്ള കഥാപാത്രങ്ങള്‍ ചെയ്യാനുള്ള ശ്രമം ക്ലിക്കായില്ല; ശങ്കര്‍

ഇടവേള കുറച്ചു ഗുരുതരമായി മാറി; പക്വതയുള്ള കഥാപാത്രങ്ങള്‍ ചെയ്യാനുള്ള ശ്രമം ക്ലിക്കായില്ല; ശങ്കര്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ആണ് ശങ്കര്‍. കോളജ് കുമാരിമാരുടെ സ്വപ്നകാമുകനായിരുന്ന ശങ്കര്‍ തിരിച്ചുവരികയാണ്. ശങ്കറും ഇന്ദ്രന്‍സും തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ എത്തുന്ന സിനിമ ഒരുവാതില്‍ കോട്ടൈ- തിയറ്ററുകളിലെത്തുകയാണ്. മാത്രമല്ല, ശങ്കര്‍ സംവിധാനം നിര്‍വഹിച്ച ചിത്രം എറിക്ക് തിയറ്ററുകളിലെത്തുകയാണ്. തന്റെ റൊമാന്റിക് ഹീറോ പരിവേഷം ഉള്‍പ്പെടെയുള്ള ചില കാര്യങ്ങള്‍ തുറന്നുപറയുകയാണ് താരം.

ശങ്കറിന്റെ വാക്കുകള്‍:

ഒരു റൊമാന്റിക് ഹീറോ ഇമേജാണ് ആദ്യകാലത്ത് എനിക്കുണ്ടായിരുന്നത്. അതില്‍നിന്നു മാറിവരാനുള്ള ശ്രമം ഞാന്‍ നടത്തിയിരുന്നു. കുറച്ചുകൂടി പക്വതയുള്ള കഥാപാത്രങ്ങള്‍ ചെയ്യാനുള്ള ഒരു ശ്രമം നടത്തിയെങ്കിലും അതു ക്ലിക്കായില്ല എന്നു പറയാം. കിഴക്കുണരും പക്ഷി എന്ന സിനിമയില്‍ വില്ലന്‍ വേഷം ചെയ്തു നോക്കി. അതൊന്നും എനിക്കൊരു നല്ല വിജയം നല്‍കിയില്ല.

അങ്ങനെ കുറച്ചുനാള്‍ സിനിമയില്‍നിന്നു മാറിനിന്നു. വീണ്ടും തിരിച്ചുവരാമെന്നു കരുതിയാണ് ഒരു ഇടവേളയെടുത്തത്. പക്ഷേ, ആ ഇടവേള കുറച്ചു ഗുരുതരമായി മാറി. പിന്നീടു തിരിച്ചുവന്നുവെങ്കിലും പുതിയ കാലത്തിന്റെ മാറ്റം കിട്ടാതെ വന്നതായിരിക്കാം പിന്നോട്ടടിച്ചത്.

ഞാനും ഇന്ദ്രന്‍സും പ്രധാന വേഷത്തിലെത്തുന്ന ഒരു ത്രില്ലര്‍ സിനിമയാണ് ഒരു വാതില്‍ കോട്ടൈ. ഒരു ഹൊറര്‍ സിനിമ പോലെ തോന്നിക്കുമെങ്കിലും അങ്ങനെയല്ല. അതിന്റെ കഥയും കാര്യങ്ങളും ഇപ്പോള്‍ പറയുന്നില്ല. ഒരു കോളജ് പ്രഫസറുടെ വേഷത്തിലാണ് ഞാനെത്തുന്നത്. ഒരു ബംഗ്ലാവില്‍ താമസിക്കുന്ന ഒരു സസ്‌പെന്‍സ് നല്‍കുന്ന കഥാപാത്രമായാണ് ഇന്ദ്രന്‍സ് എത്തുന്നത്- ശങ്കര്‍ പറഞ്ഞു.

WEB DESK
Next Story
Share it