Begin typing your search...
അന്നാണ് ഭാഷയോടും കലയോടുമുളള പേടി മാറുന്നത്; റസൂൽ പൂക്കുട്ടി ഓർക്കുന്നു
ആരും പറയാതെ ക്ലാസിലൊരിക്കൽ പാഠപുസ്തകം ഉച്ചത്തിൽ വായിക്കാൻ തോന്നിയപ്പോഴാണ് ഭാഷയോടുളള പേടി മാറിയതെന്ന് ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടി. അതേ ക്ലാസിനുമുന്നിൽ ഒരു പാട്ടു പാടാൻ എഴുന്നേറ്റ് പോയപ്പോഴാണ് കലയോടുളള പേടി മാറുന്നത്. വിദ്യാഭ്യാസം എന്ന് പറയുന്നത് ഇങ്ങനെ ഓരോ അവസ്ഥയിലും നമുക്ക് പേടി മാറാനുളള ശക്തി തരുന്ന ഒരു വസ്തുവായാണ് താൻ കണ്ടിട്ടുളളതെന്നും റസൂൽ പൂക്കുട്ടി പറയുന്നു.
''താൻ പഠിച്ച സ്‌കൂളുകളിൽ ക്ലാസുകളെ വേർതിരിക്കുന്ന മതിലുകൾ ഉണ്ടായിരുന്നില്ല. പരസ്പരം ബെഞ്ചിൽ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞിരിക്കുന്ന കുട്ടികളാണ് ക്ലാസുകളെ വേർതിരിക്കുന്നത്. നമ്മൾ എഴുന്നേറ്റ് നിന്ന് പാടുമ്പോഴോ ഒരു പുസ്തകം വായിക്കുമ്പോഴോ നമ്മുടെ ക്ലാസിലെ കുട്ടികളുടെ മുന്നിൽ മാത്രമല്ല മൊത്തം സ്‌കൂളിന്റെ മുന്നിലാണ്.'' - റസൂൽ പൂക്കുട്ടി ഓർക്കുന്നു.
Next Story