Begin typing your search...

'സൗദി വെള്ളക്ക' സംവിധായകൻ തരുൺ മൂർത്തിയുടെ പുതിയ ചിത്രം മോഹൻലാലിനൊപ്പം

സൗദി വെള്ളക്ക സംവിധായകൻ തരുൺ മൂർത്തിയുടെ പുതിയ ചിത്രം മോഹൻലാലിനൊപ്പം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബന് ശേഷം മറ്റൊരു പുതിയ സംവിധായകനൊപ്പം കൈകോർക്കാൻ ഒരുങ്ങി മോഹൻലാൽ. കരിയറിലെ 360-ാം ചിത്രം യുവ സംവിധായകൻ തരുൺ മൂർത്തിയാണ് ഒരുക്കുന്നത്. ഓപ്പറേഷൻ ജാവ,സൗദി വെള്ളയ്ക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് L360. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.

പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫറിൻറെ പ്രീക്വൽ എമ്പുരാൻറെ ചിത്രീകരണത്തിലാണ് മോഹൻലാൽ ഇപ്പോൾ. ചെമ്പൻ വിനോദ് ജോസിൻറെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്യുന്ന റമ്പാൻ എന്ന ചിത്രവും മോഹൻലാലിൻറെതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. മോഹൻലാലിൻറെ ആദ്യസംവിധാന സംരംഭമായ ബറോസും റിലീസിനൊരുങ്ങുന്നുണ്ട്.

WEB DESK
Next Story
Share it