"ശലമോൻ " ടീസർ പുറത്തിറങ്ങി
ജിതിൻ പത്മനാഭൻ സംവിധാനം ചെയ്യുന്ന "ശലമോൻ" എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
നിസ്സാം ഗൗസ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ചായഗ്രഹണം പാപ്പിനു നിർവഹിക്കുന്നു. ഇഫാർ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം, പെപ്പർകോൺ സ്റ്റുഡിയോസിനു വേണ്ടി നോബിൾ ജോസ് ആണ് നിർമ്മിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണനു പുറമെ ദിലീഷ് പോത്തൻ, സുധി കോപ്പ, കിച്ചു ടെല്ലസ്, അൽത്താഫ് സലിം, ആദിൽ ഇബ്രാഹിം, വിശാഖ് നായർ, സമ്പത്ത് റാം, ബിറ്റോ ഡേവിസ്, പൗളി വത്സൻ, സൗമ്യ മേനോൻ, അഞ്ജലി നായർ, ബോബൻ സാമൂവൽ, സോഹൻ സീനുലാൽ, ബിനോയ് നമ്പാല, സൂരജ് പോപ്സ്, പരീക്കുട്ടി, അൻസൽ പള്ളുരുത്തി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ചെല്ലാനത്തെ ഒരു കുടുംബത്തിലെ മൂന്ന് ചേട്ടന്മാരുടെയും അവരുടെ അനുജൻ ശലമോന്റെയും മമ്മിയുടെയും ജീവിതം പറയുന്ന ചിത്രം, ചെല്ലാനത്തിന് പുറത്തുള്ള ജീവിതം തേടിപ്പോകുന്ന ശലമോന്റെ യാത്രയും തുടർന്ന് ഇവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന രസകരമായ മാറ്റങ്ങളുമാണ് നർമ്മത്തോടെ ചിത്രം അവതരിപ്പിക്കുന്നത്.