ടീം വര്‍ക്ക് പ്രധാനമാണ്- അപര്‍ണ ബാലമുരളി
എനിക്ക് ഇനിയും എന്തെക്കെയോ മിസിംഗ് ആയി തോന്നുന്നുണ്ടെന്ന് നടി അപര്‍ണ ബാലമുരളി. ഒരു സിനിമ ശ്രദ്ധിക്കപ്പെട്ടാല്‍ പിന്നീട് വരുന്ന റോളുകള്‍ക്ക് എല്ലാം സാമ്യം ഉണ്ടാകും. അത് തിരിച്ചറിയാതെ സ്‌ക്രിപ്റ്റുകള്‍ തെരഞ്ഞെടുക്കും. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് സൂററൈ പോട്ര് എന്ന സിനിമയും അതിന് ലഭിച്ച ദേശീയ അവാര്‍ഡും.
അതിന് വേണ്ടിയെടുത്ത ശ്രമങ്ങളുടെ ഫലമായിരുന്നു അത്. എല്ലാ സിനിമകളിലും പെര്‍ഫെക്ഷന് ശ്രമിക്കും. എന്നാല്‍ ചില സാഹചര്യങ്ങളാല്‍ നടക്കണമെന്നില്ല. സൂററൈ പോട്രിന് ഭയങ്കരമായ പ്ലാനിംഗ് ആയിരുന്നു. എല്ലാ സിനിമയിലും അങ്ങനെയൊരു പ്രോസസ് ആകണമെന്നില്ല. നമുക്ക് പരാതി പറയാന്‍ പറ്റില്ല. ചില സമയത്ത് സെറ്റില്‍ വന്ന ശേഷം ആയിരിക്കും ബാക്കി ആള്‍ക്കാരെ പരിചയപ്പെടുന്നത്.
സന്തോഷകരമല്ലാത്ത ചില സാഹചര്യങ്ങള്‍ വരുമ്പോഴായിരിക്കും നമ്മള്‍ തിരിച്ചറിയുന്നത്. ചില സിനിമകളുടെ പകുതിക്ക് വെച്ചായിരിക്കും ഇത് തിരിച്ചറിയുന്നത്. അപ്പോള്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റില്ല. എന്തെങ്കിലുമൊരു പ്രശ്‌നമുണ്ടെങ്കില്‍ അത് ഓണ്‍സ്‌ക്രീനില്‍ കാണും. ടീം എന്നത് വളരെ പ്രധാനമാണ്- അപര്‍ണ പറഞ്ഞു.