Begin typing your search...

'എനിക്കു വേണ്ടി മകൻ പകരം വീട്ടി'; ടി.പി. മാധവൻ

എനിക്കു വേണ്ടി മകൻ പകരം വീട്ടി; ടി.പി. മാധവൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ടി.പി. മാധവൻ എന്ന നടനു മുഖവുരയുടെ ആവശ്യമില്ല. അറുന്നൂറോളം സിനിമകളിൽ ചെറുതും വലിതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് ടി.പി. മാധവൻ. ബിഗ്സ്‌ക്രീനിൽ മാത്രമല്ല, മിനി സ്‌ക്രീനിലും താരം സജീവമായിരുന്നു. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളുടെ സിനിമകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ടി.പി. മാധവന് സ്വതസിദ്ധമായ ഒരു ശൈലിയുണ്ട്, പൂർവഭാരങ്ങളൊന്നുമില്ലാത്ത അഭിനയശൈലി. ഇപ്പോൾ സിനിമകളുടെ ഉത്സാവാഘോഷങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് കൊട്ടാരക്കര ഗാന്ധിഭവനിൽ താമസിക്കുകയാണ് അദ്ദേഹം. മറ്റൊരർഥത്തിൽ പറഞ്ഞാൽ വാർധക്യം ചെലവിടുകയാണ്.

വിവാഹജീവിതത്തെയും ഡിവോഴ്സിനെയും കുറിച്ച് നേരത്തെ ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ ടി.പി. മാധവൻ പറഞ്ഞത് വൈറലായിരുന്നു. ടി.പി. മാധവന്റെ ഭാര്യ സമ്പന്നയായിരുന്നു. പെണ്ണു കാണൽ ചടങ്ങിനുപോലും അദ്ദേഹം പോയില്ല. അദ്ദേഹത്തിന്റെ ഭാര്യ തൃശൂരിൽ ഒരു കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആയിരുന്നു. ഒരു സ്ട്രോങ് ലേഡി ആയിരുന്നു ടി.പി. മാധവന്റെ ഭാര്യ.

സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ ഭാര്യ അദ്ദേഹത്തെ വിലക്കി. സിനിമയിൽ അഭിനയിച്ചാൽ ദാമ്പത്യബന്ധത്തിൽ നിന്നു പിൻമാറുമെന്ന് ഭര്യ തുറന്നുപറഞ്ഞു. എന്നാൽ, അഭിനയമോഹം സിനിമയിലെത്തിച്ചു. സിനിമയിൽ അഭിനയിച്ചു കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തെ കാത്തിരുന്നത് ഡിവോഴ്സ് നോട്ടീസ് ആയിരുന്നു. സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ അദ്ദേഹത്തിന് ഭാര്യയെ നഷ്ടപ്പെട്ടു. അതു അദ്ദേഹത്തെ വളരെയധികം തളർത്തി. പിന്നീട്, അഭിനയരംഗത്തേക്ക് രണ്ടുകൽപ്പിച്ച് ടി.പി. മാധവൻ ഇറങ്ങുകയായിരുന്നു.

ടി.പി. മാധവന്റെ മകൻ ബോളിവുഡിലെ പ്രശസ്ത സംവിധായകനാണ്. രാജാകൃഷ്ണ മേനോൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. നാല് സിനിമകൾ രാജാകൃഷ്ണ മേനോൻ സംവിധാനം ചെയ്തിട്ടുണ്ട്. അക്ഷയ് കുമാർ നായകനായ 'എയർ ലിഫ്റ്റ്' എന്നത് അദ്ദേഹത്തിന്റെ ഹിറ്റ് സിനിമയാണ്. മകന്റെ ചലച്ചിത്ര രംഗപ്രവേശത്തെക്കുറിച്ച് ടി.പി. മാധവൻ പറഞ്ഞത്- എനിക്കു വേണ്ടി മകൻ പകരം വീട്ടിയതു പോലെയായി- എന്നാണ്.

മുപ്പത് വർഷത്തിലേറെയായി ടി.പി. മാധവൻ വിവാഹമോചനം നേടിയിട്ട്. 80-90 കാലഘട്ടങ്ങളിൽ നിറഞ്ഞുനിന്ന നടനായിരുന്നു അദ്ദേഹം. 1975ൽ 'രാഗം' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ലോകത്തേക്കു പ്രവേശിക്കുന്നത്.

Ammu
Next Story
Share it