Begin typing your search...

ടെൻഷനില്ലാത്ത ആളാണ് പ്രേം; ഇത്രയും ശാന്തത എനിക്ക് കൈകാര്യം ചെയ്യാൻ പറ്റുന്നില്ല: സ്വാസിക

ടെൻഷനില്ലാത്ത ആളാണ് പ്രേം; ഇത്രയും ശാന്തത എനിക്ക് കൈകാര്യം ചെയ്യാൻ പറ്റുന്നില്ല: സ്വാസിക
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നടി സ്വാസിക അടുത്തിടെയാണ് വിവാഹ ജീവിതത്തിലേക്ക് കടന്നത്. നടൻ പ്രേം ജേക്കബാണ് സ്വാസികയുടെ ഭർത്താവ്. സിനിമാ രം​ഗത്ത് തിരക്കേറിയ ഘട്ടത്തിലാണ് സ്വാസിക വിവാഹിതയായത്. അതേസമയം നടി ഇപ്പോഴും കരിയറിൽ സജീവമാണ്. വിവാഹത്തിന് മുമ്പ് സ്വാസിക ചില അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടിയിരുന്നു. ഭർത്താവിനെ അനുസരിച്ച് കഴിയുന്ന ഭാര്യയാകാനാണ് തനിക്കിഷ്ടമെന്ന് സ്വാസിക അന്ന് പറഞ്ഞു. എന്നാൽ തന്റെ ഭർത്താവ് പ്രേം ജേക്കബ് അങ്ങനെയൊരാളേ അല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്വാസികയിപ്പോൾ.

ടെൻഷനില്ലാത്ത ആളാണ് പ്രേമെന്ന് സ്വാസിക പറയുന്നു. ഇത്രയും ശാന്തത എനിക്ക് കൈകാര്യം ചെയ്യാൻ പറ്റുന്നില്ല. ഞാൻ എല്ലാ കാര്യങ്ങളും ഓവറായി എക്സ്പ്രസ് ചെയ്യുന്ന ആളാണ്. എന്നാൽ പ്രേം ജേക്കബ് അല്ലെന്നും സ്വാസിക വ്യക്തമാക്കി. താൻ പെെങ്കിളി റൊമാന്റിക് ആളാണെങ്കിലും പ്രേം അങ്ങനെയല്ലെന്ന് സ്വാസിക പറയുന്നു. ഫോണിൽ തന്റെ പേര് സ്വാസിക എന്ന് തന്നെയാണ് സേവ് ചെയ്തിരിക്കുന്നത്. വൈഫ് എന്ന് മാറ്റിക്കൂടെ എന്ന് ചോദിച്ചിരുന്നു. തന്നെ സ്വാസൂ എന്നൊന്നും വിളിക്കാറില്ല. സ്വാസിക എന്ന് തന്നെയാണ് വിളിക്കാറെന്നും നടി വ്യക്തമാക്കി.

എന്നെ ഡൊമിനേറ്റ് ചെയ്യുന്ന ഭർത്താവിനെ എനിക്കിഷ്ടമാണ്. എവിടെ പോയി, എന്ത് ചെയ്യുന്നു എന്ന് ചോദിക്കുന്നതും അതിനുത്തരം പറയുന്നതിനും എനിക്ക് പ്രശ്നമില്ല. പക്ഷെ കിട്ടിയ ആൾ അങ്ങനെയൊന്നും ചോദിക്കില്ല. സമാധാനപരമായി നമ്മളെ കൊണ്ട് നടക്കാൻ പറ്റുന്നതാണ് യഥാർത്ഥ സ്നേഹമെന്ന് താൻ പിന്നീട് മനസിലാക്കിയെന്നും സ്വാസിക പറഞ്ഞു.

ഇപ്പോഴത്തെ ജനറേഷനിലെ പെൺകുട്ടികൾ ആ​ഗ്രഹിക്കുന്നത് പ്രേമിനെ പോലെയൊരു ഭർത്താവിനെയാണ്. സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുന്ന ആളാണ് പ്രേം. എന്നാൽ ഭർത്താവിന്റെ പ്ലേറ്റ് കഴുകാനൊക്കെ എനിക്ക് ഇഷ്ടമാണ്. ചെറിയ പ്രായത്തിൽ തന്നെ എനിക്കതിന് ആ​ഗ്രഹം ഉണ്ടായിരുന്നു. പൂമുഖ വാതിൽക്കൽ സ്നേഹം തുളുമ്പുന്ന ഭാര്യയാകാൻ. കഴിക്കുന്ന സമയത്ത് ഞാൻ നോക്കിയിരിക്കും. നീ കഴിച്ച് കഴിഞ്ഞില്ലേ, പോയി കൈ കഴുകിക്കൂടെ എന്ന് പ്രേം ചോദിക്കും.

ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനാണ് എനിക്ക് ആ​ഗ്രഹം. പക്ഷെ പ്രേമിന്റെ ശീലം ടിവി കണ്ട് ഭക്ഷണം കഴിക്കുന്നതാണ്. എനിക്ക് വാരിക്കൊടുക്കണം എന്ന് ആ​ഗ്രഹമുണ്ട്. വാരിക്കൊടുക്കാൻ സമ്മതിക്കും. തിരിച്ച് വാരി തരികയും ചെയ്യും. പക്ഷെ ഞാൻ തന്നെ മുൻകൈയെടുക്കണം. ആൾക്ക് എല്ലാം സ്വന്തമായി ചെയ്യണം, പങ്കാളിക്ക് എല്ലാ സ്വാതന്ത്ര്യവും കൊടുക്കണം.

പങ്കാളിയെ ഒരു രീതിയിലും ബുദ്ധിമുട്ടിക്കാൻ പാടില്ലെന്ന ചിന്താ​ഗതിക്കാരനാണ് പ്രേമെന്നും സ്വാസിക പറയുന്നു. പ്രേമിന്റെ അച്ഛന് അമ്മ തന്നെ ഭക്ഷണം ഉണ്ടാക്കണം. എല്ലാവർക്കും അമ്മയുണ്ടാക്കും. അച്ഛന്റെ ഭക്ഷണക്കാര്യത്തിൽ അമ്മയ്ക്ക് നിർബന്ധമുണ്ട്.

എന്നെ കൈ കടത്താൻ സമ്മതിക്കില്ല. എനിക്ക് പ്രേമിന് എന്തെങ്കിലുമൊന്ന് വെച്ച് കൊടുക്കണം. ഞാൻ രാവിലെ തന്നെ വന്ന് നിൽക്കും. അമ്മ അടുക്കളയിൽ നിന്നും പോയ ശേഷം താൻ ചില വിഭവങ്ങൾ പാചകം ചെയ്തിട്ടുണ്ടെന്നും സ്വാസിക പറഞ്ഞു. പ്രേമിന്റെ അമ്മയ്ക്ക് അടുക്കളയിൽ നമ്മൾ ഒന്നും ചെയ്ത് കൊടുക്കേണ്ട. പക്ഷെ സംസാരിക്കാൻ അടുത്ത് വന്ന് നിന്നാൽ മതി. താൻ അമ്മയോടൊപ്പം നിന്ന് സംസാരിക്കുന്നത് പ്രേമിന് ഇഷ്ടമാണെന്ന് തോന്നുന്നെന്നും സ്വാസിക വ്യക്തമാക്കി.

WEB DESK
Next Story
Share it