ഗണേഷിന് സുരേഷ് ഗോപിയുടെ അഭിനന്ദനം; എന്തിന്..?
രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും സിനിമ വലിയ തറവാട്ടിൽ നിരവധി അംഗങ്ങൾ ഉണ്ട്. അതിൽ സുരേഷ് ഗോപിയും ഗണേഷ് കുമാറും ഉണ്ട്. സുരേഷ് ഗോപി കേന്ദ്രമന്ത്രി, ഗണേഷ്കുമാർ സംസ്ഥാനമന്ത്രി. ഇപ്പോൾ സുരേഷ് ഗോപി ഗണേഷിനെ അഭിനന്ദിച്ച സംഭവമാണ് വൈറൽ.
"സിനിമ ഇറങ്ങി പ്രേക്ഷകർ ഏറ്റെടുക്കുകയും നല്ല റിവ്യൂകൾ പുറത്തുവരികയും ചെയ്തതിനുശേഷമാണ് ഗഗനചാരിയുടെ പ്രസ് മീറ്റ് നടന്നത്. അത്തരത്തിൽ ഒന്ന് ആദ്യമായിരിക്കും. പണ്ട് പല സിനിമകളുടെയും പ്രസ് മീറ്റിലെ തള്ളുകൾ കണ്ട് ഈ സിനിമയിലേക്ക് എന്നെ വിളിച്ചില്ലല്ലോ എന്ന് ഒരു നടൻ എന്ന നിലയിൽ വിഷമം തോന്നുകയും പിന്നീട് സിനിമ ഇറങ്ങി കഴിയുമ്പോൾ വിളിക്കാത്തത് നന്നായെന്ന് ആശ്വസിക്കുകയും ചെയ്തിട്ടുണ്ട്
ഗഗനചാരി കണ്ട് സുരേഷ് ഗോപി എന്നെ ഫോണിൽ വിളിച്ച് നീ നന്നായി ചെയ്തുവെന്ന് പറഞ്ഞ് അഭിനന്ദിച്ചു. ഒരു സഹപ്രവർത്തകനിൽ നിന്ന് കിട്ടുന്ന അഭിനന്ദനം ഒരു കലാകാരനെന്ന നിലയിൽ വളരെ പ്രധാനപ്പെട്ടതാണ് ''- ഗണേഷ്കുമാർ പറഞ്ഞു.