'വിവാഹിതനായ പുരുഷന് എത്ര ഇന്റിമസി ആയിട്ടുള്ള രംഗങ്ങളിലും അഭിനയിക്കാം, സ്ത്രീകൾ മടിക്കുന്നത് എന്തുകൊണ്ട്'; ശിവദ
മലയാളത്തിന് പുറമേ തമിഴിലും അഭിനയിച്ച് തിളങ്ങി നില്‍ക്കുകയാണ് നടി ശിവദ. തമിഴില്‍ സൂരി, ശശികുമാര്‍ എന്നിവര്‍ക്കൊപ്പമാണ് നടി അഭിനയിച്ചത്. നിരന്തരം നായിക കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ട്. പൊതുവേ വിവാഹം കഴിഞ്ഞ നടിമാര്‍ക്ക് അത്തരം റോളുകള്‍ ലഭിക്കുക പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ അതിനെ മറികടക്കാന്‍ സാധിച്ചതിനെക്കുറിച്ചാണ് നടി ഇപ്പോള്‍ പറയുന്നത്. മഹിളാരത്നം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശിവദ.
മുന്‍പൊക്കെ വിവാഹം കഴിഞ്ഞ നായിക നടിമാര്‍ സിനിമയിലേക്ക് തിരിച്ചു വരുമ്പോള്‍ ചേച്ചി, ചേട്ടത്തി, അല്ലെങ്കില്‍ അമ്മ കഥാപാത്രങ്ങളെ ലഭിക്കുമായിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ നായികയായി വിളിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്നാണ് ശിവദ പറയുന്നത്. മഞ്ജു വാര്യര്‍, ഭാവന, ജ്യോതിക എന്നിങ്ങനെ ഒട്ടേറെപ്പേര്‍ വിവാഹത്തിന് ശേഷം നായികയായി തന്നെ തുടരുന്നുണ്ട്. അതുപോലെയാണ് ഞാനും.
പെര്‍ഫോമന്‍സ് ഓറിയന്റഡ് ആയിട്ടുള്ള പടങ്ങളിലേക്ക് ആണ് എന്നെ നായികയായി അഭിനയിക്കാന്‍ വിളിക്കുന്നത്. എന്നെ നായിക വിളിക്കുകയാണെങ്കില്‍ അതിനായി ഞാന്‍ കഠിനാധ്വാനവും ചെയ്യാറുണ്ട്. ഏത് കാര്യത്തിലും അപ്‌ഡേറ്റ് ആവശ്യമാണ്. അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്നതിനാല്‍ ലീഡ് റോളുകളില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുന്നു എന്ന് പറയാം.
വിവാഹം വേണ്ടെന്ന് പറഞ്ഞ് സിനിമയില്‍ പ്രശസ്തിയ്ക്ക് വേണ്ടി അഭിനയിക്കുന്ന നടിമാരെ കുറിച്ച് ഞാന്‍ എന്ത് പറയാനാണ്. അതൊക്കെ അവരുടെ തീരുമാനങ്ങളാണ്. ഓരോരുത്തരും അവരുടെ ജീവിതം തിരഞ്ഞെടുത്ത് ജീവിക്കുന്നു. എന്നാല്‍ വിവാഹിതനായ പുരുഷന് എത്ര ഇന്റിമസി ആയിട്ടുള്ള രംഗങ്ങളിലും അഭിനയിക്കാം.
എന്നാല്‍ വിവാഹിതയായ സ്ത്രീ അത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിഞ്ഞുകൂടാ. ഞാന്‍ പൊതുവേ ഇന്റിമസി രംഗങ്ങളില്‍ അഭിനയിക്കാന്‍ മടിക്കുന്ന ആളാണ്. വിവാഹത്തിന് മുന്‍പോ ശേഷവും അത്തരം രംഗങ്ങളില്‍ അഭിനയിച്ചിട്ടില്ല. അഭിനയിക്കുകയുമില്ല. അതുകൊണ്ടു എന്നെ അന്വേഷിച്ചു വരുന്നവര്‍ കൊണ്ടുവരുന്ന കഥാപാത്രങ്ങളും എനിക്ക് അനുയോജ്യമായ ആയിരിക്കും...' ശിവദ പറയുന്നു.
2009ല്‍ പുറത്തിറങ്ങിയ ആന്തോളജി ചിത്രമായ കേരളകഫയിലാണ് ശിവദ ആദ്യമായി അഭിനയിക്കുന്നത്. ഇതിലെ കഥാപാത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് ടെലിവിഷന്‍ പരിപാടികളിലും നടി സജീവമായി. 2018 ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗതര്‍ എന്ന സിനിമയിലാണ് നായികയായി അഭിനയിക്കുന്നത്. 2015ലാണ് നടി വിവാഹിതയാകുന്നത്. ഏറെക്കാലം സുഹൃത്തായിരുന്നു മുരളി കൃഷ്ണനാണ് നടിയുടെ ഭര്‍ത്താവ്.