Begin typing your search...
ഭാര്യയോടൊപ്പം വേദിയിൽ നൃത്തവുമായി സംവിധായകൻ രാജമൗലി; വിഡിയോ വൈറൽ
ഭാര്യ രമയ്ക്കൊപ്പം ചുവടുവയ്ക്കുന്ന സംവിധായകൻ എസ്.എസ്.രാജമൗലിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബന്ധുവിന്റെ പ്രീവെഡ്ഡിങ് ആഘോഷവേളയിലാണ് രാജമൗലിയും ഭാര്യയും തകർപ്പൻ നൃത്തവുമായി എത്തിയത്.
‘അമ്മ നന്ന ഓ തമിഴ അമ്മായി’ എന്ന ചിത്രത്തിലെ ഹിറ്റ് ട്രാക്കിനൊപ്പമാണ് രാജമൗലിയുടെയും രമയുടെയും നൃത്തം. വളരെ എനർജറ്റിക് ആയാണ് ഇരുവരുടെയും പ്രകടനം. ചുരുങ്ങിയ സമയം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോയ്ക്കു മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു.
രാജമൗലിയെന്ന സംവിധായകന്റെ മറ്റൊരു കഴിവ് കൂടി തിരിച്ചറിയാനായി എന്നാണ് ആരാധകർ കുറിക്കുന്നത്. തീരെ പ്രതീക്ഷിക്കാത്ത പ്രകടനമാണിതെന്നും ആരാധകർ കുറിച്ചു.
Next Story