Begin typing your search...

ആ മുതിർന്ന നടൻ കൂടെ അഭിനയിക്കാൻ വിസമ്മതിച്ചു, എനിക്ക് പ്രായംകൂടുതൽ തോന്നുന്നുവെന്ന് പറഞ്ഞു; സൊനാക്ഷി സിൻഹ

ആ മുതിർന്ന നടൻ കൂടെ അഭിനയിക്കാൻ വിസമ്മതിച്ചു, എനിക്ക് പ്രായംകൂടുതൽ തോന്നുന്നുവെന്ന് പറഞ്ഞു; സൊനാക്ഷി സിൻഹ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുതിർന്നൊരു നടൻ തനിക്കൊപ്പം അഭിനയിക്കാൻ വിസമ്മതിച്ച അനുഭവം പങ്കുവെച്ച് നടി സൊനാക്ഷി സിൻഹ. നടനേക്കാൾ പ്രായം തനിക്ക് തോന്നുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിനയിക്കാൻ വിസമ്മതിച്ചതെന്നും സൊനാക്ഷി പറഞ്ഞു. സിനിമാ മേഖലയിലെ ഇരട്ടത്താപ്പിനെ ചൂണ്ടിക്കാട്ടിയ സൊനാക്ഷി, അഭിനേത്രികൾക്ക് ഇത്തരം പ്രതിബന്ധങ്ങളെ മറികടക്കേണ്ടതിനേക്കുറിച്ചും പറഞ്ഞു.

സൂമിന് നൽകിയ അഭിമുഖത്തിലാണ് സൊനാക്ഷി ഇതേക്കുറിച്ച് പറഞ്ഞത്. ഇത്തരം പ്രതീക്ഷകളൊന്നും പുരുഷന്മാർക്ക് ബാധകമാകാറില്ലെന്നും സൊനാക്ഷി പറഞ്ഞു. മുതിർന്ന നടൻമാർ മുപ്പതുവയസ്സു താഴെയുള്ള സ്ത്രീകളെയൊക്കെ പ്രേമിക്കുന്ന രം​​ഗങ്ങളുണ്ടെങ്കിലും പ്രായത്തിന്റെ പേരിൽ കളിയാക്കപ്പെടില്ല. വയറുണ്ടെങ്കിലോ, മുടികുറഞ്ഞാലോ ഒന്നും അവർ പരിഹാസത്തിന് വിധേയരാവില്ല.

തുടർന്നാണ് തനിക്ക് പ്രായംതോന്നുന്നുവെന്ന് പല മുതിർന്ന നടന്മാരും പറഞ്ഞിട്ടുണ്ടെന്ന് സൊനാക്ഷി പങ്കുവെച്ചത്. തന്നേക്കാൾ പ്രായമുള്ള നടന്മാർ അവരേക്കാൾ പ്രായം തനിക്ക് തോന്നുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. അവരോടൊക്കെ നന്ദി പറയുകയാണ്. അത്തരക്കാർക്കൊപ്പം താനും അഭിനയിക്കാൻ ആ​ഗ്രഹിക്കുന്നില്ല. ഇത്തരം പ്രതിബന്ധങ്ങളെയെല്ലാം മറികടന്ന് പുരുഷന്മാരുടേതുപോലെ സു​ഗമമായിരിക്കാൻ എപ്പോഴും പാടുപെടുന്നത് സ്ത്രീകളാണ്- സൊനാക്ഷി പറഞ്ഞു.

ബോഡിഷെയിമിങ്ങിനും സൈബർ ബുള്ളീയിങ്ങിനും നിരന്തരം ഇരയാകുന്നതിനേക്കുറിച്ച് അടുത്തിടെ സൊനാക്ഷി തുറന്നുപറഞ്ഞിരുന്നു. സാമൂഹികമാധ്യമത്തിലൂടെയുള്ള ട്രോളുകളും ക്രൂര വിമർശനങ്ങളും മടുത്ത് ഒരുഘട്ടത്തിൽ സൊനാക്ഷി ട്വിറ്റർ അക്കൗണ്ട് നിർജീവമാക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇത്തരം കാര്യങ്ങളെ പ്രതിരോധിക്കാൻ അബ് ബസ്(ഇനി നിർത്താം) എന്ന പേരിൽ അതാതുരം​ഗത്തെ വിദ​ഗ്ധരുമായി അഭിമുഖം നടത്തുന്നതിന്റെ വീഡിയോയും സൊനാക്ഷി പങ്കുവെച്ചിരുന്നു.

WEB DESK
Next Story
Share it