Begin typing your search...

റീമ പറഞ്ഞാൽ മമ്മൂട്ടി വില്ലനാകുമോയെന്ന് സോഷ്യൽ മീഡിയ

റീമ പറഞ്ഞാൽ മമ്മൂട്ടി വില്ലനാകുമോയെന്ന് സോഷ്യൽ മീഡിയ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നാട്ടിലൊരു പഴഞ്ചൊല്ലുണ്ട്, മാങ്ങയുള്ള മാവിലേ എറിയൂ- എന്ന്. പലപ്പോഴും നമ്മുടെ സൂപ്പർ താരങ്ങൾക്കെതിരെയുള്ള വിമർശനങ്ങൾ കേട്ടാൽ അങ്ങനെയേ തോന്നൂ. ഒരിടയ്ക്ക്, മമ്മൂട്ടിക്കും മോഹൻലാലിനുമെതിരെ ഒരു വിഭാഗം ആളുകളിൽ നിന്നു സ്ഥിരം വിമർശനങ്ങൾ ഉയർന്നിരുന്നു. വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാകുമ്പോൾ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ടാകും. പലപ്പോഴും ഇക്കൂട്ടർ നടത്തുന്ന വിമർശനങ്ങളും കമന്റുകളും സ്വന്തം പ്രശസ്തിക്കുവേണ്ടി മാത്രമായിരിക്കുമെന്നു അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകും.

വാത്സല്യം, മലയാളത്തിലെ എവർഗ്രീൻ ഹിറ്റുകളിലൊന്നാണ്. പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച കുടുംബചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച മേലേടത്ത് രാഘവൻ നായർ എന്ന കഥാപാത്രം മലയാളിയുടെ മനസിൽ ആഴത്തിൽ പതിഞ്ഞതാണ്. കൂടപ്പിറപ്പുകൾക്കു വേണ്ടി ജീവിച്ച് ഒടുവിൽ അവരാൽത്തന്നെ ഉപേക്ഷിക്കപ്പെടുന്ന കഥാപാത്രം. മേലേടത്ത് രാഘവൻ നായരെ നമ്മൾ കണ്ടിട്ടുണ്ടാകും. അല്ലെങ്കിൽ നമുക്കു ചുറ്റുമുണ്ട്. നമ്മൾ ശ്രദ്ധിച്ചാൽ മതി.

പുതിയ, ചലച്ചിത്രനിരൂപണങ്ങൾ മമ്മൂട്ടിയുടെ കഥാപാത്രത്തെ ആൺകോയ്മയുടെ പര്യായമായാണ് ചിത്രീകരിക്കുന്നത്. കുടുംബത്തിലെ മൂത്ത വ്യക്തി എന്ന നിലയിൽ, കുടുംബകാരണവർ സ്ഥാനം നിലനിർത്താൻ എന്തും ചെയ്യുന്ന തന്നിഷ്ടക്കാരനായ കഥാപാത്രമാണ് മേലേടത്ത് രാഘവൻ നായർ എന്നാണ് വിമർശനം. മമ്മൂട്ടിയുടെ സഹോദരന്റെ വേഷം ചെയ്ത സിദ്ദീഖിന്റെ ഭാര്യയായി ചിത്രത്തിൽ എത്തുന്നത് ഇളവരശി ആണ്. ശോഭ എന്ന ഇളവരശിയുടെ കഥാപാത്രം ആൺകോയ്മയെ ചോദ്യം ചെയ്യുന്ന സ്ത്രീയുടെ പ്രതിനിധിയായാണ് ചിത്രീകരിക്കുന്നത്. കുടുംബത്തിലെ ഏകാധിപത്യകീഴ്വഴക്കങ്ങൾക്കെതിരെ പ്രതികരിക്കുന്ന ധീരവനിതയായാണു വിലയിരുത്തുന്നത്. ശോഭ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കുമേൽ തന്റെ ഇഷ്ടാനിഷ്ടങ്ങൾ മമ്മൂട്ടിയുടെ കഥാപാത്രം അടിച്ചേൽപ്പിക്കുകയാണെന്നും ഇതിനെതിരെ പ്രതികരിക്കുക മാത്രമാണ് ശോഭ ചെയ്തതെന്നുമാണ് പുതിയ അഭിപ്രായങ്ങൾ.

ഇത്തരം വിമർശനങ്ങൾ പിന്തുണച്ചുകൊണ്ട് ട്രോളുകളും പുറത്തിറങ്ങിയിരുന്നു. നടി റീമ കല്ലിങ്കലും ട്രോൾ ഷെയർ ചെയ്തിരുന്നു. 1993ൽ മമ്മൂട്ടി ആ ചിത്രത്തിലെ നായകനായിരുന്നു എങ്കിൽ ഇന്ന് അദ്ദേഹം ആ ചിത്രത്തിലെ വില്ലൻ ആണ് എന്ന രീതിയിൽ പറയുന്ന ഒരു ട്രോൾ ആണ് റിമ പങ്കുവച്ചത്. 'കാലം മാറിക്കൊണ്ടിരിക്കുന്നു' എന്ന അടിക്കുറിപ്പാണു നൽകിയത്. ഇതിനെ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി കമന്റുകളാണു ലഭിച്ചത്.

Aishwarya
Next Story
Share it