Begin typing your search...

ലൈംഗികാതിക്രം:  നടന്‍ ജോണ്‍ വിജയ്‌ക്കെതിരേയുള്ള പരാതികള്‍ പുറത്തുവിട്ട് ഗായിക ചിന്മയി

ലൈംഗികാതിക്രം:  നടന്‍ ജോണ്‍ വിജയ്‌ക്കെതിരേയുള്ള പരാതികള്‍ പുറത്തുവിട്ട് ഗായിക ചിന്മയി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നൈറ്റ് ക്ലബ്ബുകളിലും പബ്ബുകളിലും സ്ഥിരം സന്ദര്‍ശകനും നിരവധി വിവാദങ്ങളില്‍ അകപ്പെടുകയും ചെയ്ത നടന്‍ ജോണ്‍ വിജയ്‌ക്കെതിരേ ലൈംഗികാതിക്രമ പരാതികളുമായി ഒരു കൂട്ടം സ്ത്രീകള്‍. പരാതികളുടെ സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ട് ഗായിക ചിന്മയി.

തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലെ നിറസാന്നിധ്യമാണ് ജോണ്‍ വിജയ്. നിരവധി മലയാള സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്കുമുന്‍പ് അഭിമുഖത്തിനായി എത്തിയ തന്നോട് നടന്‍ മോശമായി പെരുമാറിയെന്ന് ഒരു മാധ്യമപ്രവര്‍ത്തക സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറഞ്ഞതിന് പിന്നാലെയാണിപ്പോള്‍ ചിന്മയി സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ടത്.

ജോലി സ്ഥലത്തും പബ്ബുകളിലും റെസ്‌റ്റോറന്റുകളിലും ജോണ്‍ വിജയ് സ്ത്രീകളെ മോശമായ രീതിയില്‍ നോക്കുകയും അവരില്‍ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്തു എന്നാണ് ചിന്മയി പുറത്തുവിട്ട സ്‌ക്രീന്‍ഷോട്ടുകളിലെ ഉള്ളടക്കം സൂചിപ്പിക്കുന്നത്. അഭിമുഖത്തിനു ചെന്നപ്പോള്‍ എല്ലാവരുടെയും മുന്നില്‍വച്ച് ഇടുപ്പില്‍ സ്പര്‍ശിച്ചുവെന്നും ആ ഷോയുടേത് ഒരു വനിതാ സംവിധായികയായിരുന്നെന്നും അവര്‍പോലും നടന്റെ ഈ പ്രവൃത്തി നോക്കിനിന്നു എന്ന ഒരു മാധ്യമപ്രവര്‍ത്തകയുടെ പരാതിയും ഇതിലുണ്ട്.

പബ്ബുകളിലെ നിത്യസന്ദര്‍ശകനാണ് നടന്‍. സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തെത്തുടര്‍ന്ന് ഇയാളെ പബ്ബുകളില്‍നിന്നു പുറത്താക്കിയിട്ടുണ്ട്. ഇതാദ്യമായല്ല ജോണ്‍ വിജയ് ഇത്തരം ആരോപണങ്ങള്‍ നേരിടുന്നത്. മീ ടൂ മൂവ്‌മെന്റ് കത്തിനില്‍ക്കുന്ന സമയത്ത് ഒരു വീഡിയോ ജോക്കി ഉള്‍പ്പെടെ നിരവധി സ്ത്രീകള്‍ നടനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് 2018ല്‍ താരം മാപ്പപേക്ഷിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

WEB DESK
Next Story
Share it