Begin typing your search...

ഭർത്താവിന്റെ ലാളനം മാതാപിതാക്കൾ ലാളിച്ചതിന്റെ ഇരട്ടി; ശ്വേത മേനോൻ

ഭർത്താവിന്റെ ലാളനം മാതാപിതാക്കൾ ലാളിച്ചതിന്റെ ഇരട്ടി; ശ്വേത മേനോൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ശ്വേത മേനോൻ, കഥാപാത്രങ്ങൾക്കുവേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയാറുള്ള അപൂർവം നടിമാരിലൊരാൾ. അവതരിപ്പിച്ച കഥാപാത്രങ്ങൾകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരം. ബിഗ് സ്‌ക്രീനിൽ മാത്രമല്ല മിനി സ്‌ക്രീനിലും മിന്നിത്തിളങ്ങിയ താരമാണ് ശ്വേത. മോഡലിങ്ങിൽ നിന്നാണ് താരം സിനിമയിലേക്കെത്തുന്നത്. മലയാളത്തിൽ ഗ്ലാമറസ് വേഷങ്ങളിലും അഭിനയ പ്രാധാന്യമുള്ള സിനിമകളിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്.

അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആരാധകർക്കിടയിൽ വൈറലായിരിക്കുകയാണ്. ഭർത്താവിനെക്കുറിച്ചു നടത്തിയ വെളിപ്പെടുത്തലുകളാണ് ആരാധകർ ഏറ്റെടുത്തത്. തനിക്ക് ഭർത്താവിന്റെ എല്ലാ പിന്തുണയും ലഭിക്കുന്നുണ്ട്. പൂർണമായും പിന്തുണക്കുന്ന ആളാണ് അദ്ദേഹം. അക്കാര്യത്തിൽ താൻ വളരെ ഭാഗ്യവതിയും ആണ്. അച്ഛനും അമ്മയും ലാളിച്ചതിന്റെ ഇരട്ടിയാണ് അദ്ദേഹത്തിന്റെ ലാളനമെന്നും താരം പറയുന്നു. എന്തും ചെയ്യാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അത് മിസ് യൂസ് ചെയ്യാൻ പാടില്ല. ഭർത്താവ് സ്വാതന്ത്ര്യം നൽകുന്നുണ്ട് എന്ന് പറഞ്ഞ് എല്ലാ ഉത്തരവാദിത്തങ്ങളും അദ്ദേഹത്തിന്റെ തലയിലിട്ട് പോകാൻ ആകില്ല. നമുക്കും നമ്മുടേതായ ഉത്തരവാദിത്തങ്ങൾ ഉണ്ട്. താൻ അമ്മയാണ്, ഭാര്യയാണ്, മകളുമാണെന്നും താരം.

1991 ൽ പുറത്തിറങ്ങിയ അനശ്വരം എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. അതിനു ശേഷം ബോളിവുഡിൽ താരം സജീവമായി. പിന്നീട് മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. രണ്ടാം വരവിൽ പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ, രതിനിർവേദം, റോക്ക് ആൻഡ് റോൾ തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ട സിനിമകൾ. ഇപ്പോഴിതാ, ചെറിയ ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് ശ്വേത. ഏറെ നാളുകൾക്ക് ശേഷം നിത്യ ദാസ് തിരിച്ചെത്തുന്ന പള്ളിമണിയിലാണ് ശ്വേതയും പ്രധാന കഥാപാത്രത്തിലെത്തുന്നത്.

Ammu
Next Story
Share it