Begin typing your search...

കഠിന പ്രയത്‌നവും കാത്തിരിപ്പും ഉണ്ണിയെ 100 കോടി ക്ലബിൽ എത്തിച്ചു; ശ്രീകുമാർ മേനോൻ

കഠിന പ്രയത്‌നവും കാത്തിരിപ്പും ഉണ്ണിയെ 100 കോടി ക്ലബിൽ എത്തിച്ചു; ശ്രീകുമാർ മേനോൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മാളികപ്പുറം സിനിമയുടെ വൻ വിജയത്തിനു പിന്നാലെ ചിത്രത്തെയും ഉണ്ണി മുകുന്ദനേയും അഭിനന്ദിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ. മലയാള സിനിമയുടെ വിജയമന്ത്രം കുടുംബ പ്രേക്ഷകർ തന്നെയാണെന്ന് മാളികപ്പുറത്തിൽ ആവർത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാളികപ്പുറത്തിന് അപ്പുറവും ഇപ്പുറവുമെന്ന ഒരു നാഴികക്കല്ല് സൃഷ്ടിക്കാൻ ഈ സിനിമയ്ക്ക് കഴിഞ്ഞുവെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.

വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം കഴിഞ്ഞ ദിവസമാണ് ആഗോളകളക്ഷൻ 100 കോടി പിന്നിട്ടത്. ഈ സാഹചര്യത്തിൽ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെഴുതിയ കുറിപ്പിലാണ് ശ്രീകുമാർ മേനോൻ ചിത്രത്തേയും അണിയറപ്രവർത്തകരേയും വാഴ്ത്തിയത്. ആദ്യം മുതൽ സൂപ്പർതാര സ്‌ക്രീൻ പ്രസൻസുള്ള ഉള്ള നടനാണ് ഉണ്ണി മുകുന്ദൻ. ഒരുപാട് കഷ്ടപ്പെടുകയും തഴയപ്പെടുകയും അർഹതപ്പെട്ടത് കിട്ടാതെ പോവുകയുമെല്ലാം സംഭവിച്ചിട്ടുണ്ട്. കഠിന പ്രയത്നവും കാത്തിരിപ്പും ഉണ്ണിയെ 100 കോടി ക്ലബിൽ എത്തിച്ചുവെന്നും അദ്ദേഹം എഴുതി.

'അയ്യപ്പൻ എന്ന വികാരത്തെ തീവ്രതയോടെ സ്‌ക്രീനിൽ എത്തിച്ചു മാളികപ്പുറം. ഉണ്ണിക്കൊപ്പം രണ്ടു കുട്ടികളും പെർഫോമൻസിൽ ഇരുപുറവും ഒന്നിച്ചു നിന്നു ഗംഭീരമാക്കി. സിനിമയുടെ മഹാവിജയത്തിന് ഇങ്ങനെയൊരു ടീമിനെ തിരഞ്ഞെടുത്ത നിർമാതാക്കളായ ആന്റോ ജോസഫ്, വേണു കുന്നപ്പിള്ളി എന്നിവർക്കും സംവിധായകൻ വിഷ്ണു ശശി ശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവർക്കും അഭിനന്ദനങ്ങൾ. തിയേറ്റർ അനുഭവം നൽകുന്ന സിനിമകൾ ഇനിയും കോടികൾ നേടും. വിജയം സുനിശ്ചിതമായ ഫോർമുലകൾ തിയറ്ററിൽ ആളെക്കൂട്ടും ഇനിയും.' ശ്രീകുമാർ മേനോൻ കൂട്ടിച്ചേർത്തു.

സൈജു കുറുപ്പ്, ബേബി ദേവനന്ദ, ശ്രീപഥ് സമ്പത്ത് റാം, ടി. ജി രവി, രഞ്ജി പണിക്കർ, മനോജ് കെ. ജയൻ, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണൻ, കലാഭവൻ ജിന്റോ, അജയ് വാസുദേവ്, അരുൺ മാമൻ, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആൽഫി പഞ്ഞിക്കാരൻ, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന വേഷങ്ങളിൽ എത്തിയത്.

Ammu
Next Story
Share it