Begin typing your search...

എട്ടു വയസുള്ളപ്പോൾ വരുണിനോട് ഐ ലവ് യു എന്നു പറഞ്ഞു..., അവൻ ജീവനും കൊണ്ട് ഓടി; ശ്രദ്ധ കപുർ

എട്ടു വയസുള്ളപ്പോൾ വരുണിനോട് ഐ ലവ് യു എന്നു പറഞ്ഞു..., അവൻ ജീവനും കൊണ്ട് ഓടി; ശ്രദ്ധ കപുർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബോളിവുഡിലെ യുവതാരങ്ങളാണ് വരുൺ ധവാനും ശ്രദ്ധ കപുറും. ഇരുവരും സിനിമാ കുടുംബങ്ങളിൽനിന്നു വന്നവരാണ്. നടൻ ശക്തി കപുറിന്റെ മകളാണ് ശ്രദ്ധ. സംവിധായകൻ ഡേവിഡ് ധവാന്റെ മകനാണ് വരുൺ. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. ഈയടുത്തയിടെ പുറത്തിറങ്ങിയ ശ്രദ്ധയുടെ സ്ത്രീ 2വിൽ വരുൺ അതിഥി വേഷത്തിലെത്തിയിരുന്നു. നേരത്തെ വരുണിന്റെ ഭേഡിയയിൽ ശ്രദ്ധയും അതിഥി വേഷത്തിലെത്തിയിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ കുട്ടിക്കാലത്തെ രസകരമായ കഥകൾ പങ്കുവയ്ക്കുകയാണ് ശ്രദ്ധ. ചെറുപ്പത്തിൽ താൻ വരുണിനെ പ്രൊപ്പോസ് ചെയ്തിരുന്നുവെന്നും പക്ഷെ വരുൺ പ്രൊപ്പോസൽ നിരസിച്ചുവെന്നുമാണ് ശ്രദ്ധ പറയുന്നത്. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ... വളരെ പഴയ കഥയാണ്. ചില ആളുകൾക്ക് അറിയാം. വരുൺ എന്റെ പ്രണയാഭ്യർഥന നിരസിച്ചതാണ്. അതു വലിയൊരു തമാശയാണ്. ഞങ്ങൾ അച്ഛന്മാരുടെ കൂടെ ഷൂട്ടിനു പോയതായിരുന്നു. എനിക്കു കുട്ടിക്കാലത്തു തന്നെ വരുണിനോട് ക്രഷ് തോന്നിയിരുന്നു. ഒരു മലമുകളിലായിരുന്നു ഞങ്ങൾ പോയത്. അവിടെ കളിച്ചു കൊണ്ടിരിക്കെയാണ് ഞാൻ വരുണിനോട് സംസാരിക്കുന്നത്.

ഞാൻ വരുണിനോട് പറഞ്ഞു, ഞാൻ നിന്നോട് ഒരു കാര്യം പറയും. പക്ഷെ തല തിരിച്ചാകും പറയുക, അർഥം മനസിലാക്കിക്കോണം. യു ലവ് ഐ! പക്ഷെ എനിക്ക് പെൺകുട്ടികളെ ഇഷ്ടമല്ലെന്ന് പറഞ്ഞ് അവൻ അവിടെ നിന്ന് ഓടിപ്പോയി. എനിക്ക് അന്ന് എട്ടു വയസ് മാത്രമായിരുന്നു പ്രായം. അന്നത്തെ ആ സംഭവത്തിന്റെ പേരിൽ വരുൺ എന്നെ ഇപ്പോഴും കളയിക്കാറുണ്ട്- ശ്രദ്ധ പറഞ്ഞു.

WEB DESK
Next Story
Share it