Begin typing your search...

പരീക്കുട്ടി എന്ന അഡ്രസിലാണ് സിനിമയിൽ നിൽക്കുന്നതെന്ന് തമാശയായി മധു സാർ പറയാറുണ്ട്: ഷീല

പരീക്കുട്ടി എന്ന അഡ്രസിലാണ് സിനിമയിൽ നിൽക്കുന്നതെന്ന് തമാശയായി മധു സാർ പറയാറുണ്ട്: ഷീല
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സിനിമയിലേക്കുള്ള എൻറെ രണ്ടാം വരവിൽ, സത്യൻ അന്തിക്കാടിൻറെ മനസിനക്കരെയുടെ ലൊക്കേഷനിലേക്ക് കടന്നുചെല്ലുമ്പോഴാണ് ആ ശബ്ദം വീണ്ടും എൻറെ കാതുകളിലേക്ക് ഒഴുകിയെത്തിയത്. കറുത്തമ്മാ... കറുത്തമ്മയ്ക്ക് എന്നെ വിട്ടുപോകാൻ കഴിയുമോ' ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ഷൂട്ടിങ് കാണാനെത്തിയ പയ്യൻമാരിൽ ഒരാളാണ് ആ ഡയലോഗ് പറഞ്ഞുകൊണ്ടിരുന്നത്. അത് വലിയൊരു കോംപ്ലിമെൻറാണെന്ന് പറയുകയാണ് നടി ഷീല.

'മധു സാറിന് ലഭിക്കുന്ന ഒരംഗീകാരമായി ഞാനതിനെ കാണുന്നു. പല സംഭാഷണത്തിനിടക്കും ചെമ്മീനിലെ പരീക്കുട്ടിയെക്കുറിച്ച് സാർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ആ അഡ്രസ് ഒന്നുകൊണ്ടുമാത്രമാണ് താൻ ഇന്നും സിനിമാ ഫീൽഡിൽ നിൽക്കുന്നതെന്നൊക്കെ തമാശയായി മധു സാർ പറയാറുണ്ട്.

ഞാനും മധു സാറും ഏതാണ്ട് പത്തു നാൽപത്തിയഞ്ചോളം ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ചു എന്നാണ് എൻറെ ഓർമ. 1963-ൽ പുറത്തുവന്ന മൂടുപടമാണ് ഞങ്ങൾ ഒരുമിച്ചഭിനയിച്ച് റിലീസാവുന്ന സിനിമ. ചന്ദ്രതാരയുടെ ബാനറിൽ പരീകുട്ടി സാഹിബ്ബ് നിർമിച്ച് രാമുകാര്യാട്ട് സംവിധാനം ചെയ്ത മൂടുപടം അക്കാലത്തെ വലിയൊരു ഹിറ്റ് ചിത്രമായിരുന്നു. ഷീല എന്ന നായികയെയും മധുവെന്ന നടനെയും മലയാളികൾ ഏറ്റുവാങ്ങിയ ഒരു ചിത്രമെന്ന സവിശേഷതയും ആ ചിത്രത്തിനുണ്ട്. ഞങ്ങളുടെ വളർച്ചയുടെ ഗതി നിർണയിച്ചൊരു ചിത്രമെന്നുംകൂടി പറയാം. സത്യൻ, പ്രേംനസീർ എന്നീ രണ്ട് നായകാരായിരുന്നു അന്നത്തെ പ്രമുഖ താരങ്ങൾ. അവർക്കിടയിലേക്ക് മറ്റൊരു നായകനായി മധു സാർ കൂടി കടന്നുവരുകയായിരുന്നു' ഷീല പറഞ്ഞു.

WEB DESK
Next Story
Share it