Begin typing your search...

ലൊക്കേഷനിൽ അവഗണന ഉണ്ടായപ്പോൾ ചേർത്തുപിടിച്ചത് മണിച്ചേട്ടനായിരുന്നു: സെന്തിൽ കൃഷ്ണ

ലൊക്കേഷനിൽ അവഗണന ഉണ്ടായപ്പോൾ ചേർത്തുപിടിച്ചത് മണിച്ചേട്ടനായിരുന്നു: സെന്തിൽ കൃഷ്ണ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലയാളികളുടെ പ്രിയപ്പെട്ട നടനായിരുന്നു കലാഭവൻ മണി. മലയാളത്തിൽ മാത്രമല്ല, തെന്നിന്ത്യൻ ഭാഷകളിലെല്ലാം മണി നിറഞ്ഞാടി. മികച്ച ഗായകനും കൂടിയായിരുന്നു മണി. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വിയോഗം ആരാധകരെ ദുഃഖത്തിലാഴ്ത്തി. കാരണം മണി ജാഡയില്ലാത്ത നടനായിരുന്നു. സാധാരണക്കാരെ എന്നും ചേർത്തുപിടിച്ചിരുന്നു. കലാഭവൻ മണിയുടെ വിയോഗശേഷം വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രം മലയാളക്കരെ കീഴടക്കിയിരുന്നു. ആ ഹിറ്റ് ചിത്രത്തിൽ മണിയായി വേഷമിട്ടത് സെന്തിൽ കൃഷ്ണ എന്ന നടനാണ്. മണിയുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ച് അഭിമുഖങ്ങൽ സെന്തിൽ പറഞ്ഞിട്ടുണ്ട്.

മണിച്ചേട്ടന്റെ കൂടെ ഒരു സിനിമയിലും നിരവധി സ്റ്റേജ് ഷോകളിലും പങ്കെടുക്കാൻ സാധിച്ചിട്ടുണ്ട്. കുറെയൊക്കെ മണിച്ചേട്ടനെ അടുത്തറിഞ്ഞിട്ടുണ്ട്. 2009ൽ പുറത്തിറങ്ങിയ പുള്ളിമാൻ എന്ന ചിത്രത്തിലാണ് ഞാൻ ആദ്യമായാണ് മണിച്ചേട്ടനെ കാണുന്നത്. നല്ല സ്നേഹത്തിലാണ് മണിച്ചേട്ടൻ പെരുമാറിയത്. ചെറിയൊരു വേഷമാണ് ഞാൻ ചെയ്തിരുന്നത്. ലൊക്കേഷനിൽ ഒരു ചെറിയ അവഗണന ഉണ്ടായപ്പോഴും തന്നെ ചേർത്തു പിടിച്ചത് മണിച്ചേട്ടനായിരുന്നു. അത്രത്തോളം എല്ലാരുടെയും വേദന മനസിലാക്കുന്ന സഹജീവികളോടു സ്നേഹമുള്ള ഒരു നല്ല മനുഷ്യനാണ് മണിച്ചേട്ടൻ. പിന്നീട്, അദ്ദേഹത്തോടൊപ്പം നിരവധി സ്റ്റേജ് ഷോകൾ ചെയ്യാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്.

സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നതിനു മുമ്പ് മണിച്ചേട്ടന്റെ കുടുംബാംഗങ്ങളെ കണ്ടിരുന്നു. നല്ല സപ്പോർട്ടാണ് എനിക്കു കിട്ടിയത്. മണിച്ചേട്ടന്റെ സഹോദരൻ ലൊക്കേഷനിൽ വന്നിരുന്നു. കുടുംബാംഗങ്ങളിൽ നിന്ന് മണിച്ചേട്ടന്റെ ഇഷ്ടാനിഷ്ടങ്ങളും സ്വഭാവസവിശേഷതകളും പഠിക്കാൻ സാധിച്ചു. അതെല്ലാം ചിത്രീകരണ സമയത്ത് ഗുണം ചെയ്തെന്നും സെന്തിൽ കൃഷ്ണ പറഞ്ഞു.

Aishwarya
Next Story
Share it