Begin typing your search...
'സന്തോഷം': രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി
അജിത് വി തോമസ് സംവിധാനം ചെയ്യുന്ന 'സന്തോഷം' എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് പി എസ് ജയഹരി സംഗീതം പകർന്ന് കെ എസ് ഹരിശങ്കർ, നിത്യ മാമ്മൻ എന്നിവർ ആലപിച്ച ' ശ്വാസമേ, ശ്വാസമേ ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
അമിത് ചക്കാലക്കൽ, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മീസ്-എൻ-സീൻ എന്റർടെയിൻമെന്റിന്റെ ബാനറിൽ ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, ഡോക്ടർ സുനീർ, മല്ലിക സുകുമാരൻ, ആശ അരവിന്ദ്, ബേബി ലക്ഷ്മി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. കാർത്തിക് എ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. അർജുൻ ടി സത്യൻ തിരക്കഥ സംഭാഷണമെഴുതുന്നു.
Next Story