മരത്തിൽ അള്ളിപ്പിടിച്ച് തൊഴിലാളി; വിഴുങ്ങാൻ താഴെ പത്തിലേറെ മുതലകൾ; പേടിപ്പെടുത്തുന്ന വീഡിയോ
ഒരു ചാൺ വയറിനുവേണ്ടി ജോലി ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. അന്നന്നത്തെ അന്നത്തിനു വേണ്ടി പണിയെടുക്കുന്നവർ! ഏന്തെല്ലാം പ്രതികൂലഘടകങ്ങളുണ്ടായാലും അവർക്കു തൊഴിൽ ചെയ്തേ മതിയാകൂ, അല്ലെങ്കിൽ കുടുംബം പട്ടിണിയിലാകും.
തൊഴിലിടത്തു സംഭവിച്ച ഒരു അത്യാഹിതത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നത്. ഭയത്തോടെ മാത്രമേ നമുക്ക് വീഡിയോ കാണാൻ കഴിയൂ. ഒമ്പത് സെക്കൻഡ് മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. ഒരു മനുഷ്യൻ കോണിയിൽ കയറിനിന്ന് മരത്തിൽ അള്ളിപ്പിടിച്ചു നിൽക്കുകയാണ്. ഭയത്തോടെ, ജീവൻ പണയം വച്ചാണ് നിൽപ്പ്.
ഏതാനും അടി താഴെ പത്തിലേറെ മുതലകൾ അയാളെ തിന്നാൻ കാത്തുനിൽക്കുന്നു. മുതലകൾ കോണി ഇളക്കുന്നുണ്ട് അയാൾ വീഴുമോ എന്നറിയാൻ. ചില മുതലകൾ ഇടയ്ക്കു വാ പിളർക്കുന്നതും കാണാം. ഈ വീഡിയോയുടെ ക്ലൈമാക്സ് എന്താണന്നറിയില്ല. അയാൾ രക്ഷപ്പെട്ടോ എന്നും അറിയില്ല.
OMG pic.twitter.com/smhjyr9vX5
— Vicious Videos (@ViciousVideos) February 8, 2023