Begin typing your search...

മോഹൻലാലിനെ തല്ലുന്ന സീൻ കണ്ടപ്പോൾ ആളുകൾ വൈലന്റായി..., വീട്ടിൽ തിരിച്ചെത്താൻ കഴിയുമെന്ന് വിചാരിച്ചില്ല: ശരത് ദാസ്

മോഹൻലാലിനെ തല്ലുന്ന സീൻ കണ്ടപ്പോൾ ആളുകൾ വൈലന്റായി..., വീട്ടിൽ തിരിച്ചെത്താൻ കഴിയുമെന്ന് വിചാരിച്ചില്ല: ശരത് ദാസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മഹാനടൻ മോഹൻലാലിന്റെ പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളിലൊന്നാണ് ദേവദൂതൻ. ചിത്രം വീണ്ടും തിയറ്ററുകളിലെത്തിയിരിക്കുകയാണ്. അതിൽ അഭിനയിച്ച ശരത് ദാസ് കുടുംബത്തോടൊപ്പം തിയറ്ററിൽ സിനിമ കാണാൻ പോയ സംഭവമാണ് ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത്.

ദേവദൂതൻ സിനിമയെക്കുറിച്ച് പറയുമ്പോൾ പെട്ടെന്ന് ഓർമ വരുന്നത് ആ സിനിമ തിയേറ്ററിൽ കാണാൻ പോയതിനെക്കുറിച്ചാണെന്ന് നടൻ ശരത് ദാസ്. ലാലേട്ടനെ തട്ടി മാറ്റുന്ന ഒരു പ്രധാന സീൻ ഉണ്ട്. തിയേറ്ററിൽ ആ സീൻ എത്തിയപ്പോൾ എല്ലാവരും ഭയങ്കര വൈലന്റായി പ്രതികരിച്ചു. ആരാടാ ലാലേട്ടനെ തല്ലുന്നത് എന്നായിരുന്നു ആളുകൾ ചോദിച്ചത്.

ഞാനാകെ പേടിച്ചു. ആരും അറിയാതെ ഓടി രക്ഷപ്പെടാൻ പോലും സാധിക്കില്ല. കാരണം അന്ന് ഇന്നത്തെ പോലെ കാറും ബൈക്കും ഒന്നുമില്ല. മാത്രമല്ല ഞാൻ ഫാമിലിയുമൊത്താണ് സിനിമ കാണാൻ പോയതും. ശരിക്കും അതു വല്ലാത്തൊരു അനുഭവമായിരുന്നു- ശരത് ദാസ് പറഞ്ഞു.

WEB DESK
Next Story
Share it