Begin typing your search...

'ഷെയ്ന്‍ നിഗത്തിനുള്ള പണിയായിരുന്നു, ഞാന്‍ ഏറ്റെടുത്തു'; സഹായിച്ചത് സുരേഷ് ഗോപിയെന്ന് സാന്ദ്ര തോമസ്‌

ഷെയ്ന്‍ നിഗത്തിനുള്ള പണിയായിരുന്നു, ഞാന്‍ ഏറ്റെടുത്തു; സഹായിച്ചത് സുരേഷ് ഗോപിയെന്ന് സാന്ദ്ര തോമസ്‌
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തന്റെ സിനിമയുടെ വിതരണത്തില്‍ ഫിയോക്കിന്റേയും നിര്‍മ്മാതാക്കളുടെ സംഘടനയുടേയും ഭാഗത്തു നിന്നുമുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് സാന്ദ്ര തോമസ്. ലിറ്റില്‍ ഹാര്‍ട്ട്‌സിന്റെ വിതരണം നടത്തിയിരുന്നത് ഫിയോക്ക് ആയിരുന്നു. എന്നാല്‍ മതിയായ പോസ്റ്ററുകളോ പരസ്യങ്ങളോ ചിത്രത്തിന് ലഭിച്ചിരുന്നില്ല. ഇതിന് പിന്നില്‍ ബോധപൂര്‍വ്വമുള്ള ഗൂഢാലോചനയുണ്ടെന്നാണ് സാന്ദ്ര പറയുന്നത്. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാന്ദ്രയുടെ വെളിപ്പെടുത്തല്‍. സിനിമയുടെ റിലീസിന് മുമ്പാണ് ആദ്യം പരാതി കൊടുക്കുന്നത്. ഫിയോക്കുമായി എനിക്കൊരു പ്രശ്‌നമുണ്ടായിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയില്‍ പരാതി കൊടുത്തിരുന്നു. പിറ്റേന്ന് രാഗേഷേട്ടന്‍ വിളിച്ചു. ലിറ്റില്‍ ഹാര്‍ട്ട്‌സിന്റെ വിതരണം ഫിയോക്കിന് കൊടുക്കണം. അങ്ങനെ ആ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് പറഞ്ഞുവെന്നാണ് സാന്ദ്ര പറയുന്നത്.

പക്ഷെ സിനിമ റിലീസ് ആയ അന്ന് തന്നെ പണി പാളിയെന്ന് മനസിലായി. ഷോ ടൈമിംഗ് തെറ്റി, പ്രധാനപ്പെട്ട നഗരങ്ങളിലൊന്നും സിനിമയില്ല, എല്ലാവരും പടമില്ലേ എന്ന് ചോദിച്ച് വിളിക്കുന്നു. ആദ്യ ആഴ്ച തന്നെയാണ് ഇതൊക്കെ സംഭവിക്കുന്നത്. രണ്ടാം വീക്കില്‍ വന്നപ്പോള്‍ ആദ്യത്തെ വീക്കിന്റെ പകുതി ഷോകളിലേക്ക് ഒതുങ്ങി. തുടര്‍ന്ന് താന്‍ നിര്‍മ്മാതാക്കളുടെ സംഘടനയിലുള്ള എല്ലാവരേയും വിളിച്ചുവെന്നും സാന്ദ്ര പറയുന്നു. ഫിയോക്കിന്റെ ചെയര്‍മാന്‍ ആയ ദിലീപിനേയും വിളിച്ചുവെന്നാണ് താരം പറയുന്നത്. പിറ്റേന്ന് താന്‍ കരഞ്ഞു കൊണ്ടാണ് സുരേഷ് ഗോപിയെ വിളിക്കുന്നത്. എങ്ങനെയെങ്കിലും സഹായിക്കണം എന്ന് പറഞ്ഞു. അദ്ദേഹം വിളിച്ച് പറഞ്ഞ ശേഷമാണ് പിവിആറില്‍ ഷോ കിട്ടുന്നത്. പിന്നീട് അദ്ദേഹം പറഞ്ഞത് പ്രകാരം നിര്‍മ്മാതാവ് സുരേഷ് വിളിച്ചു. പിറ്റേന്ന് താന്‍ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ പരാതി നല്‍കി.

തന്റെ സിനിമയുടെ പോസ്റ്റര്‍ എവിടേയും ഉണ്ടായിരുന്നില്ലെന്നും പടം ഓടിക്കൊണ്ടിരിക്കുന്ന തീയേറ്ററില്‍ പോലും പോസ്റ്റര്‍ ഉണ്ടായിരുന്നില്ലെന്നാണ് സാന്ദ്ര പറയുന്നത്. അതേ തുടര്‍ന്നാണ് താന്‍ ലിറ്റില്‍ ഹാര്‍ട്ട്‌സ് സിനിമയുടെ പോസ്റ്റര്‍ കണ്ടവരുണ്ടോ എന്ന് ചോദിച്ച് പോസ്റ്റിട്ടതെന്നും സാന്ദ്ര പറയുന്നുണ്ട്. തങ്ങള്‍ അടിച്ചു നല്‍കിയ പോസ്റ്ററും ഫ്‌ളക്‌സും പോലും എവിടേയും വന്നില്ല. പത്രത്തില്‍ പോലും പരസ്യമില്ലായിരുന്നുവെന്നാണ് സാന്ദ്ര പറയുന്നത്. എല്ലാ തരത്തിലും ചവിട്ടി തേക്കാനുള്ള ശ്രമമായിരുന്നു. എല്ലാം മനപ്പൂര്‍വ്വം ചെയ്തതാണെന്ന് മനസിലായെന്നും സാന്ദ്ര പറയുന്നത്.

''അത് എനിക്കുള്ള പണിയായിരുന്നില്ല. ഞാന്‍ മനസിലാക്കിയിടത്തോളം അത് ഷെയ്ന്‍ നിഗത്തിനുള്ള പണിയായിരുന്നു. ഞാന്‍ ഏറ്റെടുക്കുകയായിരുന്നു'' എന്നും സാന്ദ്ര പറയുന്നുണ്ട്. തുടര്‍ന്ന് താന്‍ ഷെയ്ന്‍ നിഗത്തിന്റെ അമ്മയെ വിളിച്ച് സംസാരിച്ചുവെന്നും സാന്ദ്ര പറയുന്നുണ്ട്. ഈ സിനിമയില്‍ മാത്രമല്ല, ഒരുപാട് നാളുകളായി തങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ് ഇതെന്നുമായിരുന്നു അവരുടെ മറുപടിയെന്നും സാന്ദ്ര പറയുന്നു.

ഷെയ്ന്‍ നിഗത്തെ നായകനായി സിനിമ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സംഘടനയിലുള്ളവര്‍ തന്നെ വിളിച്ചു പറഞ്ഞിരുന്നുവെന്നും സാന്ദ്ര പറയുന്നു. അതേസമയം തന്റെ സിനിമയുടെ ചിത്രീകരണത്തിനിടെ ഷെയ്‌നില്‍ നിന്നും യാതൊരു ബുദ്ധിമുട്ടം ഉണ്ടായിട്ടില്ലെന്നും സാന്ദ്ര പറയുന്നുണ്ട്.

WEB DESK
Next Story
Share it