'മകനെ തൊടാന്‍ ആദ്യം അച്ഛനെ നേരിടണം'; അത് മൂന്നാംകിട ഡയലോഗ്, കേള്‍ക്കാന്‍ തന്നെ ചീപ്പാണ്: സമീര്‍ വാങ്കഡെ
ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുന്‍ സോണല്‍ ചീഫ് സമീര്‍ വാങ്കഡെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ജവാന്‍ സിനിമയില്‍ ഷാരുഖ് ഖാന്റെ ഒരു ഡയലോഗിനെക്കുറിച്ച് സമീര്‍ വാങ്കഡെ നടത്തിയ പരാമര്‍ശമാണ്.
മകനെ തൊടുന്നതിനു മുന്‍പ് അച്ഛനെ നേരിടണം എന്ന് ജവാന്‍ സിനിമയില്‍ ഷാരുഖ് ഖാന്റെ ഒരു ഡയലോഗുണ്ട്. ഇത് സമീര്‍ വാങ്കഡയെ ലക്ഷ്യമാക്കിക്കൊണ്ടുള്ളതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ഉദ്യോഗസ്ഥന്‍. അച്ഛനേയും മകനേയും കുറിച്ച് പറഞ്ഞുകൊണ്ട് തനിക്കെതിരെ പറഞ്ഞത് മൂന്നാം കിട ഡയലോഗ് ആണ് എന്നാണ് സമീര്‍ പറഞ്ഞത്.
'ഞാന്‍ എന്തെങ്കിലും പറഞ്ഞ് അവര്‍ക്ക് പ്രശസ്തി നേടിക്കൊടുക്കുന്നില്ല. എനിക്കെതിരെ അച്ഛനും മകനും എന്ന് പറഞ്ഞുകൊണ്ടുള്ള എന്ത് ഡയലോഗ് പറഞ്ഞാലും അത് കേള്‍ക്കാന്‍ തന്നെ ചീപ്പാണ്. മൂന്നാം കിടയാണ്. സംസ്‌കാരമുള്ള സമൂഹത്തില്‍ ഇത്തരം വാക്കുകള്‍ പറയില്ല. അതെല്ലാം വഴിവക്കില്‍ പറയുന്ന ഡയലോഗാണ്. അതിലൊന്നും ഞാന്‍ പ്രധാന്യം നല്‍കാറില്ല.'- സമീര്‍ വാങ്കഡെ പറഞ്ഞു.
കോടതിയില്‍ ഇരിക്കുന്ന കേസായതിനാല്‍ അതിനേക്കുറിച്ച് താന്‍ ഒന്നും പറയുന്നില്ല. പക്ഷേ ഞാന്‍ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ആരെയും പേടിക്കുന്നില്ല, ഒന്നും ഒളിക്കുന്നുമില്ല. ഞാന്‍ അത് പറയാത്തതിന് ഒറ്റക്കാര്യമേയുള്ള , കേസിനെക്കുറിച്ച് സംസാരിക്കില്ലെന്ന് ഞാന്‍ സത്യവാങ് മൂലം കോടതിയില്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഒരുപാട് പറയാനുണ്ട് നിയമ പ്രശ്‌നങ്ങളുള്ളതിനാല്‍ ഒന്നും പറയുന്നില്ല. വിധി വന്നതിനു ശേഷം വിശദമായി കേസിനെക്കുറിച്ച് സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.