Begin typing your search...

സാമന്തയുടേത് പൊതുജനാരോ​ഗ്യത്തെ അപകടത്തിലാക്കുന്ന അറിവ്; വിമർശനവുമായി ഡോക്ടർ

സാമന്തയുടേത് പൊതുജനാരോ​ഗ്യത്തെ അപകടത്തിലാക്കുന്ന അറിവ്; വിമർശനവുമായി ഡോക്ടർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വൈറൽ അണുബാധകളെ ചെറുക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സാമന്ത റൂത് പ്രഭുവിന്റെ വാദത്തിനെതിരേ രൂക്ഷവിമർശനവുമായി ഡോ. സിറിയക് എബി ഫിലിപ്സ്. ലിവർ ഡോക്ടർ എന്നപേരിൽ പ്രശസ്തനായ ഇദ്ദേഹം ട്വിറ്ററിലൂടെയാണ് സാമന്ത പങ്കുവെച്ച അശാസ്ത്രീയമായ ചികിത്സാരീതിയേ വിമർശിച്ച് കുറിച്ചത്.

സാധാരണ വൈറൽ അണുബാധയ്ക്ക് മരുന്നെടുക്കുംമുമ്പ് മറ്റൊരുരീതി പരീക്ഷിക്കൂ എന്നും ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്യൂ എന്നുമാണ് സാമന്ത ചിത്രംസഹിതം കുറിച്ചത്. എന്നാൽ നിർഭാ​ഗ്യകരമെന്നു പറയട്ടെ ആരോ​ഗ്യ-ശാസ്ത്ര വിഷയങ്ങളിൽ നിരക്ഷരയാണ് സാമന്ത എന്നുപറഞ്ഞാണ് ഡോ.സിറിയക് ഇതിനെതിരെ കുറിച്ചത്.

സയന്റിഫിക് സൊസൈറ്റിയും അമേരിക്കയിലെ ആസ്ത്മ അലർജി ഫൗണ്ടേഷനും ഹൈഡ്രജൻ പെറോക്സൈ‍ഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്യുന്നതിന് മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും ഇത് ആരോ​ഗ്യത്തിന് ഹാനികരമാണെന്നും അദ്ദേഹം കുറിച്ചു.

യുക്തിപരവും ശാസ്ത്രീയവുമായി പുരോ​ഗമനം വരിച്ച സമൂഹത്തിൽ ഈ സ്ത്രീക്കെതിരെ പൊതുജനാരോ​ഗ്യം അപകടപ്പെടുത്തുന്ന കുറ്റം ചാർത്തി, പിഴചുമത്തുകയോ, അഴിക്കുള്ളിൽ അകത്താക്കുകയോ ചെയ്യുമെന്നും അദ്ദേഹം കുറിച്ചു.

ഇത്തരത്തിലുള്ള ആരോ​ഗ്യത്തെ നശിപ്പിക്കുന്ന സോഷ്യൽ മീഡിയ ഹെൽത്ത് ഇൻഫ്ലുവൻസർമാർക്കെതിരെ ആരോ​ഗ്യമന്ത്രാലയമോ, ആരോ​ഗ്യവിഭാ​ഗമോ എന്തെങ്കിലും നടപടികൾ കൈക്കൊള്ളുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

WEB DESK
Next Story
Share it