പ്രതിഫലത്തില്‍ നയന്‍താരയുടെ തൊട്ടുപിന്നിലെത്തി സാമന്ത; വരാനിരിക്കുന്ന ചിത്രങ്ങളില്‍ നയന്‍താരയേക്കാള്‍ കൂടുതല്‍ വാങ്ങുമെന്ന് റിപ്പോര്‍ട്ട്
തെന്നിന്ത്യന്‍ താരസുന്ദരിയാണ് സാമന്ത. തെലുങ്ക് നടിമാരില്‍ ഏറ്റവും മുന്‍നിരയിലാണ് സാമന്തയുടെ സ്ഥാനം. ഇപ്പോള്‍ ബോളിവുഡിലേക്കും ശ്രദ്ധ ക്രേന്ദ്രീകരിക്കാന്‍ ഒരുങ്ങുകയാണ് നടി. സിറ്റാഡെല്‍ എന്ന സീരീസിലൂടെയാണ് സാമന്ത ബോളിവുഡില്‍ അരങ്ങേറുന്നത്. ഇതേ പേരിലുള്ള ഹോളിവുഡ് സീരിസിന്റെ റീമേക്കാണിത്. വരുണ്‍ ധവാനൊപ്പമാണ് ഈ ചിത്രത്തില്‍ നടി അഭിനയിക്കുന്നത്.
ആക്ഷന്‍ വേഷത്തിലാണ് സാമന്ത പ്രത്യക്ഷപ്പെടുക. ഇവേളയ്ക്കുശേഷം നടിയുടേതായി റിലീസ് ചെയ്യുന്ന സീരീസാണിത്. ഹോളിവുഡില്‍ അവഞ്ചേഴ്‌സ് സംവിധായകരായ റൂട്ടോ സഹോദരന്‍മാര്‍ രൂപപ്പെടുത്തിയെടുത്ത സീരീസാണ് സിറ്റാഡെല്‍. ഹോളിവുഡില്‍ പ്രിയങ്ക ചോപ്രയായിരുന്നു നായിക.
നിലവില്‍ തെലുങ്ക് സിനിമയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് സാമന്ത. അതുകൊണ്ട് ഹിന്ദിയിലും താരം പ്രതിഫലം കുറച്ചിട്ടില്ല. വമ്പന്‍ പ്രതിഫലമാണ് സിറ്റാഡെലിനായി നടി വാങ്ങിയിരിക്കുന്നത്. സാമന്ത സിറ്റാഡെലിനായി തന്റെ പ്രതിഫലം വര്‍ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പത്ത് കോടിയാണ് ഈ പരമ്പരയില്‍ അഭിനയിക്കുന്നതിനായി സാമന്ത വാങ്ങിയിരിക്കുന്ന പ്രതിഫലം. സിറ്റാഡെലിന് വേണ്ടി വാങ്ങിയിരിക്കുന്ന പ്രതിഫലം സാമന്തയെ നയന്‍താരയ്ക്ക് തൊട്ടു പിന്നിലെത്തിച്ചിരിക്കുകയാണ്. ആദ്യ സ്ഥാനത്ത് നയന്‍താരയാണ്.
നയന്‍താര ജവാനില്‍ പതിനൊന്ന് കോടി പ്രതിഫലമായി വാങ്ങിയിരുന്നു. അടുത്തിടെ പ്രതിഫലം വര്‍ധിപ്പിച്ച് 12 കോടിയാക്കി മാറ്റിയിരുന്നു. ഇതോടെ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാംസ്ഥാനക്കാരിയായ ദക്ഷിണേന്ത്യന്‍ നടിയായി സാമന്ത മാറി. സാധാരണ ചിത്രങ്ങളില്‍ മൂന്ന് കോടി രൂപ സാമന്ത പ്രതിഫലമായി വാങ്ങാറുണ്ട്. പുഷ്പയിലെ നൃത്തരംഗത്തിന് അഞ്ച് കോടി നടി വാങ്ങിയിരുന്നു. അതിനുശേഷമാണ് ഇപ്പോള്‍ വന്‍ തുക പ്രതിഫലം വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം, വരാനിരിക്കുന്ന ചിത്രങ്ങളില്‍ നയന്‍താരയേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുമെന്നാണ് റിപ്പോര്‍ട്ട്
രസകരമായ മറ്റൊരുകാര്യം സാമന്തയ്ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തോളം കാര്യമായി റിലീസുകള്‍ ഒന്നുമുണ്ടായിരുന്നില്ല എന്നതാണ്. എന്നിട്ടും മാര്‍ക്കറ്റ് വാല്യൂവില്‍ യാതൊരു ഇടിവുമുണ്ടായില്ല. ഖുഷിക്കുശേഷം മറ്റെരു റിലീസ് നടിക്കില്ല. പുഷ്പയിലെ ഐറ്റം ഡാന്‍സ് മാത്രമാണ് ഇക്കാലയവില്‍ സാമന്ത ചെയ്തത്.