Begin typing your search...

സലിംകുമാര്‍ വേദിയില്‍വച്ച് ട്രോളര്‍മാരോടു നന്ദി പറഞ്ഞു; ഞാന്‍ സാക്ഷിയാണെന്ന് സംവിധായകന്‍ ഷാഫി

സലിംകുമാര്‍ വേദിയില്‍വച്ച് ട്രോളര്‍മാരോടു നന്ദി പറഞ്ഞു;  ഞാന്‍ സാക്ഷിയാണെന്ന് സംവിധായകന്‍ ഷാഫി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എന്റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയിട്ടുള്ളത് സലിംകുമാറാണെന്ന് ജനപ്രിയ സംവിധായകനായ ഷാഫി. സുരാജ് വെഞ്ഞാറമൂടിന് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനമെന്നും ഷാഫി പറഞ്ഞു.

ടു കണ്‍ട്രീസിലൊക്കെ സുരാജ് നന്നായിട്ട് തിളങ്ങി. പക്ഷേ, എന്റെ പടങ്ങളില്‍ കൂടുതല്‍ പെര്‍ഫോം ചെയ്യാവുന്ന കഥാപാത്രങ്ങള്‍ കിട്ടിയത് സലിം കുമാറിനാണ്. കല്യാണരാമനിലെ പ്യാരിലാല്‍. നല്ല ചിരി തിയേറ്ററുകളില്‍ ഉണ്ടാക്കി. പുലിവാല്‍ കല്യാണത്തിലെ മണവാളനെപ്പറ്റി പറയേണ്ട കാര്യമില്ല. ചോക്ലേറ്റില്‍ പോലും നല്ല ചിരി സലിമിന്റെ ക്യാരക്ടറിനു കിട്ടിയിട്ടുണ്ട്. ലോലിപോപ്പിലെ പള്ളീലച്ചന്‍, ചട്ടമ്പിനാടിലെ ഗുണ്ട ഗോപാലന്‍ ആര്‍ക്കും മറക്കാനാകില്ല ഈ കഥാപാത്രങ്ങള്‍.

പുലിവാല്‍ കല്യാണത്തിലെ മണവാളന്‍. ആ കഥാപാത്രം വന്നിട്ട് എത്രയോ വര്‍ഷമായി. ദശമൂലം ദാമുവും അങ്ങനെ തന്നെ. ഇപ്പോഴും ആ കഥാപത്രങ്ങള്‍ സജീവമായി നില്‍ക്കുന്നു എന്നത് ഭയങ്കര സന്തോഷം നല്‍കുന്ന കാര്യമാണ്. കല്യാണരാമനിലെ പോഞ്ഞിക്കര, മായാവിയിലെ കണ്ണന്‍ സ്രാങ്ക്. എന്റെ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ സജീവമായി നില്‍ക്കുന്നത് വലിയ കാര്യമാണ്.

മൂന്നുനാലു വര്‍ഷം സലിം കുമാര്‍ സിനിമയില്‍ നിന്നു വിട്ടുനിന്നു. പക്ഷേ, ആ സമയത്തും സലിമിനെ പ്രേക്ഷകര്‍ മറക്കാതിരുന്നത് ട്രോളുകളിലൂടെയാണ്. അതിന് അദ്ദേഹം ഒരു വേദിയില്‍ ട്രോളര്‍മാരോടു നന്ദി പറഞ്ഞു. അതിനു ഞാന്‍ സാക്ഷിയാണ്.

ഇതിന്റെ കാരണം എന്താണെന്നുവച്ചാല്‍, ട്രോള്‍ ഉണ്ടാക്കുന്നവര്‍ ഏറ്റവും കമ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയുന്ന കഥാപാത്രങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. നമ്മളെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷം. കാരണം നമ്മളിലൂടെ വന്ന കഥാപാത്രങ്ങള്‍ ഇന്നും സോഷ്യല്‍ മീഡിയയിലൂടെയായാലും ജീവിക്കുന്നു എന്നുള്ളത് വലിയ കാര്യമല്ലേയെന്നും ഷാഫി.

Elizabeth
Next Story
Share it