Begin typing your search...

അഞ്ചാം ക്ലാസുവരെ മുസ്ലീമായിരുന്നു..., അതിനുശേഷമാണ് എന്നെ വിശാല ഹിന്ദുവായി മാറ്റിയത്: സലിംകുമാർ

അഞ്ചാം ക്ലാസുവരെ മുസ്ലീമായിരുന്നു..., അതിനുശേഷമാണ് എന്നെ വിശാല ഹിന്ദുവായി മാറ്റിയത്: സലിംകുമാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലയാളക്കരയുടെ ഹാസ്യചക്രവർത്തി സലിംകുമാർ തൻറെ പേരിനുപിന്നിലെ കഥപറഞ്ഞത് മറ്റൊരു തമാശയായി ആരാധകർ ഏറ്റെടുത്തു. താൻ ഹിന്ദുവാണോ മുസ്ലീമാണോ എന്ന ചോദ്യങ്ങൾ അഭിമുഖങ്ങളിൽ ധാരാളം കേട്ടിട്ടുണ്ടെന്ന് സലിംകുമാർ പറഞ്ഞു. ഒരു സ്വകാര്യചാനലിനു നൽകിയ അഭിമുഖത്തിലാണ് സലിംകുമാർ തൻറെ പേരിൻറെ കഥ പറഞ്ഞത്.

സഹോദരൻ അയ്യപ്പന് എൻറെ ജീവിതവുമായി എന്താണ് ബന്ധമെന്നു ചോദിച്ചാൽ എൻറെ പേരു തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. അന്നത്തെ കാലത്തെ ചെറുപ്പക്കാർ സഹോദരൻ അയ്യപ്പൻറെ വിപ്ലവപ്രവർത്തനങ്ങളിൽ ആകൃഷ്ടരായി സ്വന്തം മക്കൾക്ക് ജാതി തിരിച്ചറിയാൻ കഴിയാത്ത പേരുകളിടാൻ തുടങ്ങി. ഉദാഹരണത്തിന് എൻറെ പേര് സലീം.

പേരിനൊപ്പം കുമാർ വന്നതും പറയാം. ചിറ്റാറ്റുപുര എൽപിഎസിൽ ചേരാൻ ചെന്നപ്പോഴാണ് എൻറെ പേരു ഹിന്ദുവാക്കി പരിഷ്‌ക്കരിച്ചത്. സലിം എന്നു പേരു പറഞ്ഞപ്പോൾ, പേര് പ്രശ്‌നമാണെന്നും ഇത് ഹിന്ദു കുട്ടിയല്ലേ എന്നും ചോദിച്ചു. ഒടുവിൽ അധ്യാപകർ തന്നെ പരിഹാരവും കണ്ടെത്തി. പേരിനൊപ്പം കുമാർ എന്ന് കൂടി ചേർത്തു. അങ്ങനെ കുമാർ ചേർത്ത് പരിഷ്‌കരിച്ച് എന്നെ ഹിന്ദുവാക്കി. അഞ്ചാം ക്ലാസുവരെയും ഞാൻ മുസ്ലീമായിരുന്നു. അഞ്ചാം ക്ലാസിന് ശേഷം ഞാൻ അങ്ങനെ വിശാല ഹിന്ദുവായി- സലിംകുമാർ പറഞ്ഞു.

WEB DESK
Next Story
Share it