Begin typing your search...

'സിനിമയെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു, കൂതറ സിനിമകൾ വരെ കാണുമായിരുന്നു'; സൈജു കുറുപ്പ്

സിനിമയെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു, കൂതറ സിനിമകൾ വരെ കാണുമായിരുന്നു; സൈജു കുറുപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പി.ആർ. ജോൺഡിറ്റോ സംവിധാനം ചെയ്ത സഹപാഠിയിലൂടെ മലയാളസിനിമയിലെത്തിയ നടനാണ് സൈജു കുറുപ്പ്. ലാൽജോസ് സംവിധാനം ചെയ്ത മുല്ലയാണ് താരത്തെ ജനപ്രിയതാരമാക്കിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം മലയാളികളുടെ പ്രിയപ്പെട്ട നടനായി. 20 വർഷമായി താരം തന്റെ അഭിനയ ജീവിതം തുടരുന്നു. സിനിമയിലേക്കുള്ള വരവിനെക്കുറിച്ച് താരം പറഞ്ഞത് ആരാധകർ ഏറ്റെടുത്തു.

ഞാൻ ഒരിക്കലും എത്തുമെന്നു പ്രതീക്ഷിക്കാത്ത സ്ഥലത്തേക്ക് എത്തി. സിനിമയേക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. സിനിമകൾ കാണാൻ ഒരുപാട് ഇഷ്ടമാണ്. അങ്ങനെ കണ്ടിട്ടുള്ള അറിവു മാത്രമേയുള്ളൂ. വിജയ ചിത്രങ്ങൾ മാത്രമല്ല പരാജയ ചിത്രങ്ങൾ പോലും ഞാൻ കാണും, ആസ്വദിക്കും. അങ്ങനെയൊരു കാലമുണ്ടായിരുന്നു. എല്ലാ സിനിമകളും വീഡിയോ കാസ്റ്റിലാണു കാണുന്നത്. പൊതുവേ എല്ലാവരും പറയുന്ന കൂതറ സിനിമകൾ പോലും എനിക്ക് ഇഷ്ടമായിരുന്നു. ഇംഗ്ലീഷ് സിനിമകൾ അത്രയ്ക്കും കാണാറില്ല. ജാക്കിച്ചാൻ സിനിമകളെല്ലാം കാണാറുണ്ടായിരുന്നു.

ഇപ്പോൾ സിനിമയിൽ എത്തിയിട്ട് 20 വർഷമായി. സിനിമയിൽ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അന്നത്തെ കാലത്ത് എത്തിപ്പെടാൻ പോലും സാധിക്കാത്ത മേഖലയാണിത്. പിന്നെ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അത്രയ്ക്കും തീവ്രമായ ആഗ്രഹമായിരുന്നില്ല അത്- സൈജു കുറുപ്പ് പറഞ്ഞു.

WEB DESK
Next Story
Share it