Begin typing your search...

"രേഖ"യിലെ ആദ്യ ഗാനം 'കള്ളി പെണ്ണേ..' പുറത്തിറങ്ങി

രേഖയിലെ ആദ്യ ഗാനം കള്ളി പെണ്ണേ.. പുറത്തിറങ്ങി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തമിഴ് സിനിമ സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്സ അവതരിപ്പിക്കുന്ന "രേഖ"യുടെ ആദ്യ വിഡിയോ പുറത്തിറങ്ങി. ദി എസ്കേപ് മീഡിയം. മിലൻ വി എസ്, നിഖിൽ വി എന്നിവർ ചേർന്നാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. 'കള്ളി പെണ്ണേ..' എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ജിതിൻ ഐസക് തോമസിന്റെ വരികൾക്ക് മിലൻ വി.എസ്, നിഖിൽ.വി എന്നിവരാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. 'കള്ളി പെണ്ണേ..' ഗാനം പാടിയിരിക്കുന്നത് മിലൻ.വി.എസ്. രജത് പ്രകാശാണ് മ്യൂസിക് പ്രൊഡക്ഷൻ.

വിൻസി അലോഷ്യസ് ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രം ഫെബ്രുവരി 10നു പ്രദർശനത്തിനെത്തും. ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കാങ്കോൽ, പ്രതാപൻ.കെ.എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. രേഖയുടെ ജീവിത പരിസരങ്ങളും ചുറ്റുമുള്ള കഥാപാത്രങ്ങളും അടങ്ങുന്ന നർമ്മരംഗങ്ങളിലൂടെയാണ് ടീസർ സഞ്ചരിച്ചിരുന്നത്.

Ammu
Next Story
Share it