പ്രശസ്തനായൊരു വ്യവസായിയെ വിവാഹം കഴിക്കാന്‍ പോകുന്നു?; 33കാരി റെജീന വിവാഹം കഴിക്കണമെന്ന് ആരാധകരും
ഒരു സിനിമയിൽ ചെറിയ വേഷത്തില്‍ അഭിനയിച്ചാണ് റെജീന കസാന്ദ്രയുടെ അരങ്ങേറ്റം. ഇന്ന് റെജീന തെന്നിന്ത്യയിലെ സൂപ്പർ താരമാണ്. ജനിച്ചതും വളര്‍ന്നതും ചെന്നൈയിലാണെങ്കിലും ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. നിരവധി ഗോസിപ്പുകളിൽ അകപ്പെട്ടിട്ടുണ്ടെങ്കിലും അതിനൊന്നും താരം പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ താരത്തിന്റെ വിവാഹവാർത്തയാണ് പ്രചരിക്കുന്നത്.
റെജീന കസാന്ദ്ര വിവാഹിതയാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. നടന് സായ് ധരം തേജയുമായി നടി ഡേറ്റിംഗിലാണെന്ന് കിംവദന്തികള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് അത് അഭ്യൂഹമാണെന്നു താരം തന്നെ വെളിപ്പെടുത്തി. ഇതിനു പിന്നാലെ നടന് സന്ദീപ് കിഷനുമായി പ്രണയത്തിലാണെന്നും അവര്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും വാര്‍ത്ത പരന്നു. ഇതോടെ റെജീന തന്റെ സുഹൃത്തു മാത്രമാണെന്ന് പറഞ്ഞു സന്ദീപ് ആ വാര്‍ത്ത നിഷേധിക്കുകയും ചെയ്തു.
33 വയസുള്ള നടി ഇപ്പോഴും അവിവാഹിതയായി തുടരാതെ വിവാഹം കഴിക്കാനാണ് ആരാധകരും ആവശ്യപ്പെടുന്നത്. ഇതിനിടയില്‍ വീണ്ടും റെജീനയുടെ വിവാഹത്തെ ക്കുറിച്ചുള്ള ചില വിവരങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. റിപ്പോർട്ടുകൾ അനുസരിച്ച് തെന്നാണ് സൂചന. എന്നാല്‍, റെജീനയോ അടുത്തവൃത്തങ്ങളോ ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും പങ്കുവ ച്ചിട്ടില്ല. ഈ വിവാഹവിവരം സ്ഥിരീകരിച്ചതായി സിനിമാ വൃത്തങ്ങളില്‍ പറയുന്നുണ്ട്.