കരിയറിന്റെ തുടക്കത്തില്‍ ചില സിനിമകളില്‍നിന്ന് ഒഴിവാക്കി, വേറെ എന്തെങ്കിലും നോക്കാം എന്നാണു വിചാരിച്ചത്: രാകുല്‍ പ്രീത് സിംഗ്
ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലും മിന്നുന്ന താരമാണ് രാകുല്‍ പ്രീത് സിംഗ്. തെലുങ്കിലൂടെയാണ് താരമാകുന്നത്. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കക്കാലത്തു നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ച് സംസാരിക്കുകയാണ് രാകുല്‍. സിനിമയിലേക്കുള്ള എന്റെ അരങ്ങേറ്റത്തിനും മുമ്പ്, നാല് ദിവസത്തെ ഷൂട്ടിംഗിന് ശേഷം എന്നെ ഒരു സിനിമയില്‍ നിന്നു മാറ്റി. പ്രഭാസ് നായകനായ സിനിമയായിരുന്നു അത്. ഇന്‍ഡസ്ട്രിയെക്കുറിച്ചും അതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അറിയാത്തതുകൊണ്ടും അതൊന്നും വിഷമമുണ്ടാക്കിയില്ല. ഞാനൊരു പഞ്ചപാവമായിരുന്നു. ഓ അവര്‍ എന്നെ മാറ്റിയോ സാരമില്ല, ഇത് എനിക്കുള്ളതല്ല. വേറെ എന്തെങ്കിലും നോക്കാം എന്നാണു വിചാരിച്ചത്.
ചുറ്റും ആളുകളുണ്ടെങ്കില്‍ ഓരോന്ന് പറഞ്ഞ് നമ്മളില്‍ വിഷം കുത്തിവയ്ക്കും. പക്ഷെ എന്റെ കൂടെ ആരുമുണ്ടായിരുന്നില്ല. ആ നിഷ്‌കളങ്കത്വം എന്നെ സഹായിച്ചു. പിന്നീട് മറ്റൊരു പ്രൊജക്ടിലും അതുതന്നെ സംഭവിച്ചു. അതുപക്ഷെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നില്ല. പക്ഷെ രണ്ട് സിനിമകളില്‍ ഇങ്ങനെ സംഭവിച്ചതോടെ കിംവദന്തികള്‍ പ്രചരിക്കാന്‍ തുടങ്ങി. നിനക്ക് അഭിനയിക്കാന്‍ അറിയാത്തതു കൊണ്ടോ ആറ്റിട്യൂഡ് പ്രശ്‌നം ഉള്ളതിനാലോ ആണ് മാറ്റിയതെന്ന് ആളുകള്‍ പറഞ്ഞു. അതോടെ വലിയൊരു തുടക്കം ലഭിക്കില്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു. എന്റെ ആദ്യ സിനിമ ചെറിയ സിനിമയായിരുന്നു. പക്ഷെ അതു വലിയ വിജയമായി മാറി- രാകുല്‍ പ്രീത് സിംഗ് പറഞ്ഞു.